കാര്‍ കഴുകുന്നതിനിടെ പ്രവാസിയെ മര്‍ദിച്ച സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

Published : Jun 26, 2021, 05:55 PM IST
കാര്‍ കഴുകുന്നതിനിടെ പ്രവാസിയെ മര്‍ദിച്ച സ്വദേശിക്ക് കോടതി ശിക്ഷ വിധിച്ചു

Synopsis

പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അടുത്തേക്ക് വരുന്ന സ്വദേശി, ഇയാളോട് കയര്‍ക്കുന്നതും വാക്കേറ്റത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. 

മനാമ: ബഹ്റൈനില്‍ പ്രവാസിയെ മര്‍ദിച്ച സ്വദേശിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഏഷ്യക്കാരനായ പ്രവാസിയെ കാര്‍ കഴുകുന്നതിനിടെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നത്.

പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അടുത്തേക്ക് വരുന്ന സ്വദേശി, ഇയാളോട് കയര്‍ക്കുന്നതും വാക്കേറ്റത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. പിന്നീട് യുവാവിന്റെ മുഖത്ത് അടിച്ച സ്വദേശി ഇയാളുടെ സൈക്കിളും അടുത്തുണ്ടായിരുന്ന ബക്കറ്റും എടുത്ത് എറിയുകയായിരുന്നു. മര്‍ദനമേറ്റ തൊഴിലാളി ആദ്യം നിലത്തിരിക്കുന്നതും പിന്നീട് നിലത്ത് വീണുകിടക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.

വീഡിയോ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ നടപടിയെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വദേശിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ തൊഴിലാളിയെ മര്‍ദിച്ച കാര്യം സമ്മതിച്ചു.  വീഡിയോ ദൃശ്യം തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ