
അബുദാബി: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നതിനും വിലക്കുണ്ട്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയിലുള്ള യാത്രകള്‍ക്കും വിലക്കേര്‍പ്പെടുത്തി.അബുദാബി എമര്‍ജന്‍സീസ് ആന്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും അബുദാബി പൊലീസും അബുദാബി ഹെല്‍ത്ത് സര്‍വീസസും ചേര്‍ന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
ഞായറാഴ്ചയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തുവന്നത്. ജൂണ്‍ രണ്ട് ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബ്യത്തില്‍ വരും. അന്ന് മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും ഈ നിയന്ത്രണങ്ങളെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. യുഎഇ പൗരന്മാരടക്കമുള്ള രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ അവശ്യമേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രത്യേക പാസുകള്‍ ഉള്ളവര്‍ക്കും ഈ യാത്രാ വിലക്കില്‍ ഇളവ് ലഭിക്കും. കൊവിഡിനെതിരായ ദേശീയ പരിശോധന പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുന്നതിനായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അബുദാബി മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ