ഭീമ ബോയിയെ കാണാനില്ല; അന്വേഷിക്കാൻ ഇറങ്ങി ആരാധകർ 

Published : Feb 28, 2023, 10:23 AM ISTUpdated : Apr 05, 2024, 01:44 PM IST
ഭീമ ബോയിയെ കാണാനില്ല; അന്വേഷിക്കാൻ ഇറങ്ങി ആരാധകർ 

Synopsis

ദുബായിൽ നിന്നുമാണ് ഭീമ ബോയിയെ കാണാതായത്. കുറച്ച് ദിവസമായി ഭീമ ബോയ് എവിടെ എന്ന അന്വേഷണത്തിലാണ് എല്ലാവരും.

ഒളിച്ച് കളിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല, പ്രത്യേകിച്ച് കൊച്ചു കുട്ടികൾ. എന്നാൽ ഇത്തവണ കളി അൽപ്പം കാര്യമായ ലക്ഷണമാണ്. ഭീമ ബോയിയെ കാണാനില്ല. ദുബായിൽ നിന്നുമാണ് ഭീമ ബോയിയെ കാണാതായത്. കുറച്ച് ദിവസമായി ഭീമ ബോയ് എവിടെ എന്ന അന്വേഷണത്തിലാണ് എല്ലാവരും.

ഭീമ ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എത്തുന്ന എല്ലാവർക്കും പരിചിതനാണ് ഭീമ ബോയ്. ചിലപ്പോഴെല്ലാം ഭീമ ബോയ് പ്രിയപ്പെട്ട ഉപഭോക്താക്കളുടെ വീട് സന്ദർശിക്കാറുണ്ട്. ഭീമയിലെ സ്ഥിരം സന്ദർശകയായ ലക്ഷ്മിയുടെ വീട്ടിൽ നിന്നാണ് ഭീമ ബോയിയെ കാണാതായത്. 

ഈ ബഹളങ്ങൾക്കിടയിലാണ് കൺമണിയുടെ കളഞ്ഞു പോയ മോതിരം ഭീമ ബോയ് കണ്ടെത്തി കൊടുത്തത്.  ഭീമയിൽ നിന്ന് വാങ്ങിയ മോതിരം ആയിരുന്നു കളഞ്ഞു പോയത്. ഈ വിവരം പറയാൻ ചെന്ന കുഞ്ഞിന് മുത്തച്ഛൻ ഭീമ ജ്വല്ലറിയുടെ ചരിത്രം പറഞ്ഞു കൊടുത്തു. 

ലക്ഷ്മി നാരായണൻ എന്ന യുവാവ് എങ്ങിനെ ഭീമ ഭട്ടർ ആയെന്നും ആലപ്പുഴ എന്ന കൊച്ചു പട്ടണത്തിൽ വെള്ളി പത്രങ്ങളുടെ കടയായി ആരംഭിച്ച ഭീമ ജ്വല്ലേഴ്സ് എങ്ങിനെ ഇന്നത്തെ ഭീമ ജ്വല്ലറി ആയെന്നും മുത്തച്ഛൻ കണ്മണിക്ക് പറഞ്ഞു കൊടുത്തു. ഭാര്യയുടെ വെള്ളി കൊലുസ് മാത്രം മൂലധനമായി ആരംഭിച്ച വെള്ളി പാത്രങ്ങളുടെ കച്ചവടം പാത്രങ്ങളുടെ ഭംഗി കൊണ്ടും പരിശുദ്ധി കൊണ്ടും ഏറെ താമസിയാതെ തന്നെ പ്രശസ്തി കൈവരിച്ചു. ഏറെ ലാഭമെടുക്കാതെ സത്യസന്ധമായി കച്ചവടം നടത്തിയതിനാൽ തന്നെ പെട്ടെന്നാണ് കടയ്ക്ക് പ്രശസ്തി ലഭിച്ചത്. 

അവിടെ നിന്നാണ് ഭീമ ജ്വല്ലറിയുടെ തുടക്കം. കേരളത്തിൽ ജ്വല്ലറികൾക്ക് തുടക്കം കുറിച്ച ഭീമ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ബന്ധങ്ങളിൽ കാത്ത് സൂക്ഷിക്കുന്ന മൂല്യവും കച്ചവടത്തിലെ സത്യസന്ധതയും കാരണമാണ്. കച്ചവടമെന്നാൽ സ്നേഹ വിശ്വാസങ്ങളുടെ കൂടി കൈമാറ്റമാണെന്ന തിരിച്ചറിവാണ് ഭീമയെ വേറിട്ട് നിർത്തുന്നത്. നൂറു പതിറ്റാണ്ടിനോടടുക്കുമ്പോഴും ഈ വിശ്വാസം ജനമനസുകളിൽ കാത്ത് സൂക്ഷിക്കാൻ ആകുന്നതാണ് ഭീമയുടെ വിജയത്തിന് കാരണം. അൻപതിൽ അധികം ഷോറൂമുകളുമായി ഭീമ ഇന്നും ഭീമ ഭട്ടർ പകർന്നു നൽകിയ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നു. 

അതിനാൽ തന്നെ ഭീമ ബോയിയെ കാണാതായപ്പോൾ പല സ്ഥലങ്ങളിൽ നിന്നാണ് അന്വേഷണങ്ങൾ വരുന്നത്. ഈ സംഭവത്തിനു ശേഷം കരാമയിൽ നിന്നും റോളയിൽ നിന്നും മുവലായിൽ നിന്നും ഫോൺ കോളുകൾ വന്നതായി ആർ ജെ ഫസ്‌ലു അറിയിച്ചു. തലേന്ന് രാത്രി വരെ കണ്ടതായി പലരും സ്ഥിരീകരിക്കുന്നുണ്ട്. ഭീമ ബോയിയെ കണ്ടു കിട്ടിയോ എന്ന അന്വേഷണവും നിരവധി ആണെന്ന് ഫസലു അറിയിച്ചു. ജന മനസ്സുകളിൽ ഇടം നേടിയ ഭീമ ബോയിയെ കണ്ടെത്താൻ എല്ലാവരും ശ്രമിക്കണമെന്ന് റേഡിയോ പരിപാടിക്കിടയിൽ അഭ്യർത്ഥിക്കാൻ തയാറാവുകയാണ് ഫസ്‌ലു ഇപ്പോൾ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം