ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ; അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 20 കോടിയോളം രൂപ

Published : Sep 01, 2021, 11:37 AM IST
ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കൂ; അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം 20 കോടിയോളം രൂപ

Synopsis

ഒന്നാം സമ്മാനം നേടുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹം(19.8 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം. ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തിയിരിക്കുകയാണ്. ഒന്നാം സമ്മാനം നേടുന്നവരെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹം(19.8 കോടി ഇന്ത്യന്‍ രൂപ). രണ്ടാം സമ്മാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹവും ഒപ്പം ആറ് ക്യാഷ് പ്രൈസുകളും അടുത്ത നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് സ്വന്തമാക്കാം. കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ കാറും സമ്മാനമായി ലഭിക്കും. ഇനി എന്തിന് കാത്തിരിക്കണം. ഉടന്‍ തന്നെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കൂ.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഈ സെപ്തംബറില്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ കാര്‍ ടിക്കറ്റുകള്‍ക്കും ബൈ 2 +1 പ്രൊമോഷന്‍ ലഭ്യമാണ്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റിന് നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് നിരക്ക്. അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായോ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് വഴി ചിലപ്പോള്‍ കോടീശ്വരനാവാനുള്ള നിങ്ങളുടെ അവസരമായിരിക്കും തെളിയുക.

ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക. നിരവധി സര്‍പ്രൈസുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ