ബിഗ് ടിക്കറ്റ് - മൂന്നാം ഇ-ഡ്രോയിൽ രണ്ട് ഇന്ത്യക്കാർക്ക് 50,000 ദിർഹംവീതം ലഭിച്ചു

Published : Feb 26, 2026, 05:14 PM IST
Big Ticket

Synopsis

ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്.

ബിഗ് ടിക്കറ്റ് ഫെബ്രുവരി മാസത്തിലെ ഇ-ഡ്രോകൾ തുടരുകയാണ്. മൂന്നാമത്തെ ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിൽ നിന്നുമുള്ളവരാണ് സമ്മാനം നേടിയത്. ഓരോരുത്തരും 50,000 വീതം സ്വന്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള വിജയികളിൽ ഒരാൾ ഗോപകുമാർ ദിവാകരൻ പിള്ളയാണ്. ഓൺലൈൻ ആയി എടുത്ത 369813 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹം ഡ്രോയിൽ സമ്മാനം നേടിയത്. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഹൈദരാബാദ് സ്വദേശിയായ സന്ധ്യ പ്രദീപ് ആണ്. ഷാർജയിൽ കുടുംബത്തോടൊപ്പം ഒരു ദശകത്തിന് മുകളിലായി താമസിക്കുകയാണ് സന്ധ്യ. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് സന്ധ്യ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

“റിച്ചാർഡിന്റെ കോൾ എടുത്ത നിമിഷംതന്നെ എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ, അത് പൂർണമായും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വീണ്ടും വെബ്സൈറ്റ് പരിശോധിച്ചു. ലൈവ് വീഡിയോ വീണ്ടും കണ്ടു.” - സന്ധ്യ പറയുന്നു.

ബംഗ്ലാദേശിൽ നിന്നുള്ളവരാണ് മറ്റു രണ്ടു വിജയികളും. അജ്മാനിൽ കട നടത്തുന്ന മുഹമ്മദ് റാണയാണ് ഒരു വിജയി. തനിച്ച് എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്തിനുവേണ്ടി ചെലവഴിക്കും എന്നതിൽ ഇതുവരെ അദ്ദേഹം തീരുമാനം എടുത്തിട്ടില്ല.

ബംഗ്ലാദേശിൽ നിന്നുള്ള എം.ഡി ജമിൽ ഹൊസൈനാണ് രണ്ടാമത്തെ വിജയി. 14 പേർക്കൊപ്പമാണ് ഇത്തവണ അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

ഉറക്കത്തിലായിരുന്ന ഹൊസൈൻ കോൾ മിസ് ചെയ്തു. പിന്നീട് നമ്പർ തിരിച്ചറിഞ്ഞപ്പോൾ, ഉടൻതന്നെ ഫലം പരിശോധിച്ചു. “വലിയൊരു ഞെട്ടലായിരുന്നു അത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” - 29 വയസ്സുകാരനായ ഹൊസൈൻ പറഞ്ഞു.

ഫെബ്രുവരിയിലെ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസിന്റെ ലൈവ് ഡ്രോ മാർച്ച് മൂന്നിന് നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം. ഇനി ഒരു വീക്കിലി ഇ-ഡ്രോ മാത്രമേ അവശേഷിക്കുന്നുള്ളൂ.

ബിഗ് വിൻ മത്സരം അവസാനിച്ചു. പക്ഷേ, ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസ് തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ബൈ 2 ഗെറ്റ് 2 ഓഫറുകൾ ലഭ്യമാണെന്നും ബിഗ് ടിക്കറ്റ് അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്ത് വിസ്മയം തീർത്ത് കുവൈത്ത് വ്യോമസേന; ദേശീയ ദിനാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം
ചികിത്സയിലിരുന്ന ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ മരിച്ചു