ബിഗ് ടിക്കറ്റ് – 25,000 ദിർഹം വീതം നേടി നാല് വിജയികൾ

Published : Sep 16, 2026, 02:22 PM IST
Big Ticket

Synopsis

ബെംഗലൂരുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. ഇറാൻ, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു വിജയികൾ.

സെപ്റ്റംബറിലെ ബിഗ് ടിക്കറ്റിന്റെ ആദ്യ വീക്കിലി ഇ-ഡ്രോയിൽ നാല് വിജയികളെ പ്രഖ്യാപിച്ചു. ബെംഗലൂരുവിൽ നിന്നുള്ള ഇന്ത്യൻ പ്രവാസിക്കും സമ്മാനം ലഭിച്ചിട്ടുണ്ട്. ഇറാൻ, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റു വിജയികൾ. ഓരോരുത്തർക്കും 25,000 ദിർഹം വീതം ലഭിച്ചു.

ഓൺലൈനായാണ് ബെംഗലൂരുവിൽ നിന്നുള്ള പ്രണവ് സോൾ ടിക്കറ്റെടുത്തത്. ടിക്കറ്റ് നമ്പർ - 067408. റിച്ചാർഡിന്റെ ഫോൺകോൾ തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം പറയുന്നു. യൂട്യൂബിൽ ലൈവ് ഡ്രോ കണ്ടതിന് ശേഷമാണ് വിജയി താൻ തന്നെയാണെന്ന് ഉറപ്പിച്ചതെന്നും പ്രണവ് പറഞ്ഞു.

ഇറാനിൽ നിന്നുള്ള വിജയി അഹമദ് സാദേഹ് ഇപ്പോൾ ഖത്തറിലാണുള്ളത്. ടിക്കറ്റ് നമ്പർ 029553. വീക്കിലി ഡ്രോയുടെ രണ്ട് ദിവസം മുൻപു മാത്രമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

ഫിലിപ്പീൻസിൽ നിന്നുള്ള 61 വയസ്സുകാരി എയ്ഡ സെന്റേനോ 19 വർഷമായി അബുദാബിയിലാണ്. മൂന്നു മക്കളിൽ ഒരാൾ എയ്ഡയുടെ കൂടെയാണ് താമസിക്കുന്നത്. ബാക്കി രണ്ടു പേർ ഫിലിപ്പീൻസിലാണ്. പത്ത് സഹപ്രവർത്തകരുടെ കൂടെയാണ് എയ്ഡ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.

പല തവണയായി ബിഗ് ടിക്കറ്റിൽ പങ്കെടുത്തെങ്കിലും സമ്മാനം ലഭിച്ചില്ല. അതുകൊണ്ട് ഇടയ്ക്ക് വച്ച് സംഘം ശ്രമം ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം അവസാനമായി ഒരു പരിശ്രമം എന്ന നിലയിലാണ് ടിക്കറ്റ് എടുത്തത്. സ്വന്തം പിറന്നാൾ തീയതിയും മകളുടെ പിറന്നാൾ തീയതിയും ചേർത്തുള്ള നമ്പറാണ് എയ്ഡ തെരഞ്ഞെടുത്ത്.

സമ്മാനത്തുക സംഘം തുല്യമായി വീതിക്കും. തനിക്ക് ലഭിച്ച തുകയിൽ നിന്നും ഒരു പങ്ക് ബിഗ് ടിക്കറ്റ് വാങ്ങാനായി ഉപയോഗിക്കുമെന്നും അവർ പറയുന്നു.

പാകിസ്ഥാനിൽ നിന്നുള്ള വിജയി സുൽഖർനെയ്ൻ മാലിക്ക് ആണ്. യു.എ.ഇയിൽ തന്നെ ജനിച്ചു വളർന്ന അദ്ദേഹം കഴിഞ്ഞ വർഷം മുതൽ ടിക്കറ്റ് എടുക്കുന്നുണ്ട്.

ഭാഗ്യ നമ്പറുകളിൽ എനിക്ക് വിശ്വാസമില്ല. ഞാൻ റാൻഡമായാണ് നമ്പർ തെരഞ്ഞെടുത്തത് – അദ്ദേഹം പറയുന്നു.

ഫലം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി. വളരെയധികം സന്തോഷം തോന്നി. ഞാൻ വിജയിക്കുമെന്ന് കരുതിയതേയില്ല – വിജയി കൂട്ടിച്ചേർത്തു.

സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.

അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.

ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.

ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിക്കെതിരെ ആക്രമണം കടുപ്പിച്ച് ഹൂതികൾ; മക്ക ആക്രമിച്ചിട്ടില്ലെന്നും വിശദീകരണം, എഫ്15 യുദ്ധവിമാനം വീഴ്ത്തിയെന്ന് അവകാശവാദം
മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു