1.5 കോടി ദിര്‍ഹം സ്വന്തമാക്കാം, മറ്റ് 15 സമ്മാനങ്ങള്‍; ഏറ്റവും വലിയ നറുക്കെടുപ്പുമായി ബിഗ് ടിക്കറ്റ്

By Web TeamFirst Published Jun 1, 2020, 12:42 PM IST
Highlights

ഗ്രാന്‍റ് പ്രൈസായ 1.5 കോടി ദിര്‍ഹവും മറ്റ് 15 വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൂടാതെ ബിഎംഡബ്ല്യു 420ഐ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരുക്കുന്നു. 

അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി അബുദാബി ബിഗ് ടിക്കറ്റ്. ഏറ്റവും കൂടുതല്‍ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നു എന്ന പ്രത്യേകതയുമായാണ് ഇത്തവണ ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

2020 ജൂലൈ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1.5 കോടി ദിര്‍ഹമാണ് ഗ്രാന്‍റ് പ്രൈസ്. വിജയികളാകുന്ന മറ്റ് 15 സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നെന്ന സവിശേഷതയും ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനുണ്ട്. കൂടാതെ 500 ദിര്‍ഹം വില വരുന്ന ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. 

ഗ്രാന്‍റ് പ്രൈസിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നു മുതല്‍ നാല് വരെയുള്ള സ്ഥാനക്കാര്‍ക്ക് 100,000 ദിര്‍ഹം വീതം ലഭിക്കും. അഞ്ചും ആറും സ്ഥാനക്കാര്‍ക്ക് 80,000 ദിര്‍ഹം വീതവും ഏഴും എട്ടും ഒമ്പതും സ്ഥാനക്കാര്‍ക്ക് 75,000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കും. 

10 മുതല്‍ 12 വരെയുള്ള സ്ഥാനക്കാര്‍ക്ക് 50,000  ദിര്‍ഹം വീതവും 13, 14, 15 സ്ഥാനക്കാര്‍ക്ക് 25,000 ദിര്‍ഹം വീതവും സമ്മാനം നേടാം.ഗ്രാന്‍റ് പ്രൈസായ 1.5 കോടി ദിര്‍ഹവും മറ്റ് 15 വിജയികള്‍ക്കുള്ള സമ്മാനങ്ങളും കൂടാതെ ബിഎംഡബ്ല്യു 420ഐ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരുക്കുന്നു. സോഷ്യല്‍ മീഡിയ ലൈവ് സ്ട്രീമിങിലൂടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. 

ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയാണ് ടിക്കറ്റുകള്‍ വാങ്ങേണ്ടത്. നറുക്കെടുപ്പിന് മുമ്പായി സാമൂഹിക മാധ്യമങ്ങള്‍ വഴി ജൂണ്‍ മാസത്തിലുടനീളം വിവിധ മത്സരങ്ങളും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുന്നു.

ഈ മത്സരങ്ങളിലൂടെ ഒട്ടേറെ സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനായി ജൂണ്‍ മാസത്തില്‍ കാത്തിരിക്കുന്നത്. 15 സര്‍പ്രൈസ് സമ്മാനങ്ങള്‍ കൂടാതെ സാമൂഹിക മാധ്യമങ്ങളില്‍ വഴി സംഘടിപ്പിക്കുന്ന അനേകം മത്സരങ്ങളിലൂടെയും സമ്മാനങ്ങള്‍ നേടാന്‍ ബിഗ് ടിക്കറ്റ് അവസരമൊരുക്കുകയാണ്. സര്‍പ്രൈസ് ഗെയിമുകളെ കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനായി ബിഗ് ടിക്കറ്റിന്‍റെ വെബ്‌സൈറ്റ്, ബിഗ് ടിക്കറ്റ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ എന്നിവ സന്ദര്‍ശിക്കുക.

click me!