
മെയ് മാസത്തിലെ ആദ്യ വീക്കിലി ഇ-ഡ്രോയുടെ ഫലം പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്.
മലയാളി ഉൾപ്പെടെ നാല് പേരാണ് 100,000 ദിർഹം പങ്കിട്ടത്. മലേഷ്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള വിജയികൾ.
ഖത്തറിൽ പൊതു ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ജവാദ് നസീറാണ് വിജയിയായ മലയാളി. നാലു വർഷമായി ജവാദ് ഖത്തറിലുണ്ട്. സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്.
“കോൾ ലഭിച്ചപ്പോൾ വലിയ സന്തോഷമായി. വളരെ ആവേശകരമായ കാര്യമാണിത്. വലിയ ഭാഗ്യമായി തോന്നുന്നു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കാനാണ് തീരുമാനം.” - ജവാദ് പറയുന്നു.
ഇന്ത്യയിൽ നിന്നുള്ള മറ്റൊരു വിജയികൂടെ ഇത്തവണ സമ്മാനം നേടി. ദുബായിൽ താമസിക്കുന്ന വിനയ് പുതുമനയാണ് വിജയി. ടിക്കറ്റ് നമ്പർ 037772 ആണ് വിനയ്ക്ക് 25,000 ദിർഹം നേടാൻ സഹായകമായത്. തനിച്ചാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.
മലേഷ്യയിൽ നിന്നുള്ള കെ രവിചന്ദ്രൻ വി കാശിനാഥനാണ് മറ്റൊരു വിജയി. എൻജിനീയറായ അദ്ദേഹം 17 വർഷമായി ദുബായിലാണ് താമസം. രണ്ടു വർഷമായി സുഹൃത്തുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നതാണ് ശീലം.
"വളരെ സർപ്രൈസ് ആണിത്. ആദ്യമായാണ് എനിക്കൊരു സമ്മാനം ലഭിക്കുന്നത്. ഇത് തീരെ പ്രതീക്ഷിച്ചില്ല." - വിജയി പറഞ്ഞു.
ഭാര്യയുമായി സ്വിറ്റ്സർലണ്ടിലേക്ക് ഒരു വെക്കേഷനാണ് അദ്ദേഹം പദ്ധതിയിടുന്നത്.
ബംഗ്ലാദേശിൽ നിന്നുള്ള സാഗർ ശംസുൽ ഇസ്ലാം ആണ് അവസാനത്തെ വിജയി. അജ്മനിലാണ് കഴിഞ്ഞ അഞ്ച് വർഷമായി സാഗർ താമസിക്കുന്നത്. പത്ത് പേരുടെ ഒരു സംഘത്തോടൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്.
"ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ വലിയ ഞെട്ടലായിരുന്നു. വല്ലാത്ത ഒരു അനുഭവമാണിത്." - ഇസ്ലാം പറയുന്നു. തനിക്ക് ലഭിച്ച പങ്ക് നിക്ഷേപിക്കാനാണ് വിജയിയുടെ തീരുമാനം.
മെയ് മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യൺ ദിർഹമാണ്. ജൂൺ മൂന്നിനാണ് ലൈവ് ഡ്രോ.
ബിഗ് വിൻ മത്സരം മെയ് 1 മുതൽ 24 വരെ നടക്കും. ഒറ്റ ഇടപാടിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതിൽ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂൺ 1-ന് പ്രഖ്യാപിക്കുക. ജൂൺ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഇവർക്ക് പങ്കെടുക്കാം, ഓരോരുത്തർക്കും 150,000 ദിർഹംവരെ നേടാനും അവസരമുണ്ട്.
മൂന്ന് വീക്കിലി ഇ-ഡ‍്രോകളാണ് ഈ മാസം ഉള്ളത്. ഓരോ ഡ‍്രോയിലും നാല് വിജയികൾക്ക് 25,000 ദിർഹം വീതം നേടാം. ഡ്രീം കാർ സീരീസും ഉണ്ട്. ജൂൺ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 എന്നിവയാണ് സമ്മാനങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam