
ബിഗ് ടിക്കറ്റ് 2026-ൽ നടത്തിയ ആദ്യ വാരാന്ത്യ ഇ-ഡ്രോയിൽ 50,000 ദിർഹംവീതം നേടി രണ്ട് ഇന്ത്യക്കാർ.
മലയാളിയായ അഖിൽ കൃഷ്ണൻ, അബുദാബിയിൽ താമസിക്കുന്ന പ്രവാസി മുഹമ്മദ് ഫവാസ് എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള വിജയികൾ.
ഇവർക്ക് പുറമെ ജോർദാനിൽ നിന്നുള്ള അസദ്, തുർക്കിയിൽ നിന്നുള്ള ഉമുത് എന്നിവരും വിജയികളായി.
ഒമാനിലാണ് എട്ട് വർഷമായി അഖിൽ താമസിക്കുന്നത്.അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. ഡിസൈനാറായി ജോലിനോക്കുകയാണ്. സുഹൃത്തുക്കളായി 22 പേർക്കൊപ്പമാണ് അഖിൽ ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. സമ്മാനത്തുക എല്ലാവർക്കുമൊപ്പം വീതിക്കുമെന്ന് അഖിൽ പറഞ്ഞു.
സുഹൃത്തുക്കളായ 20 പേർക്കൊപ്പമാണ് മുഹമ്മദ് ഫവാസും ടിക്കറ്റ് എടുത്തത്.
ജനുവരിയിൽ ഗ്രാൻഡ് പ്രൈസ് വിജയിക്ക് 20 മില്യൺ ദിർഹമാണ് സമ്മാനം. അഞ്ച് പേർക്ക് 1 മില്യൺ ദിർഹംവീതം സമാശ്വാസ സമ്മാനവും ലഭിക്കും. മൂന്നു വാരാന്ത്യ ഇ-ഡ്രോകൾ ഈ മാസം ബാക്കിയുണ്ട്.
ബിഗ് വിൻ മത്സരത്തിലും ഡ്രീം കാർ സീരിസിലും പങ്കെടുക്കാനും ഈ മാസം അവസരമുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam