ബിഗ് ടിക്കറ്റ്: മൂന്ന് മലയാളികൾക്ക് 25,000 ദിർഹം വീതം സമ്മാനം

Published : Nov 25, 2026, 12:04 PM IST
Big Ticket

Synopsis

നവംബറിലെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയിൽ സമ്മാനം നേടിയ നാലു പേരിൽ മൂന്നു പേരും മലയാളികൾ. നാലാമത്തെ വിജയി മനോജ് പൊന്നോലിക്കൽ തോമസ് ഇന്ത്യയിൽ നിന്നു തന്നെയാണ്.

ബിഗ് ടിക്കറ്റിന്റെ നവംബറിലെ രണ്ടാമത്തെ വീക്കിലി ഇ-ഡ്രോയിൽ സമ്മാനം നേടിയ നാലു പേരിൽ മൂന്നു പേരും മലയാളികൾ. നാലാമത്തെ വിജയി മനോജ് പൊന്നോലിക്കൽ തോമസ് ഇന്ത്യയിൽ നിന്നു തന്നെയാണ്. ഇയാൾ മലയാളിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓരോരുത്തരും 25,000 ദിർഹം വീതം നേടി.

രണ്ടാമത്തെ ആഴ്ച്ചയിലെ ആദ്യത്തെ വിജയി 63 വയസ്സുകാരനായ ഹരീഷ് കുറുപ്പത്ത് ആണ്. ഒമാനിലാണ് 28 വർഷമായി അദ്ദേഹം താമസിക്കുന്നത്. ഒരു വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ വിജയമാണിത്.

“നല്ല സമയത്താണ് ഈ സഹായം ലഭിച്ചത്. എന്റെ പേരിലുള്ള ചില വായ്പകൾ വീട്ടാൻ ഇത് സഹായിക്കും.” ഹരീഷ് പറയുന്നു.

കൊച്ചിയിൽ നിന്നുള്ള സെയിൽസ് എക്സിക്യൂട്ടീവ് അബിനാസ് എം.എ ആണ് രണ്ടാമത്തെ വിജയി. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് അദ്ദേഹം സമ്മാനം നേടിയത്. അജ്മാനിലാണ് കുടുംബത്തോടൊപ്പം 2017 മുതൽ അബിനാസ് താമസിക്കുന്നത്.

“കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയി. ആദ്യം കരുതി ആരെങ്കിലും പ്രാങ്ക് ചെയ്യുന്നതായിരിക്കുമെന്ന്. പിന്നീട് കാര്യം മനസ്സിലായപ്പോൾ വല്ലാത്ത സന്തോഷം തോന്നി.” അദ്ദേഹം പറയുന്നു.

സ്വന്തം പങ്ക് കുടുംബത്തിനായി ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

മൂന്നാമത്തെ വിജയി ഉം അൽ ക്വയനിൽ ജീവിക്കുന്ന ജോജി വർഗ്ഗീസാണ്. ഫോർമാനായി ജോലി ചെയ്യുകയാണ് ഈ 46 വയസ്സുകാരൻ. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് ജോജിക്ക് സമ്മാനം ലഭിച്ചത്.

“എന്റെ കുടുംബം നാട്ടിലാണ്. ഈ വിജയത്തിലൂടെ ലഭിച്ചത് ഞാൻ അവർക്ക് നൽകാനാണ് ആഗ്രഹിക്കുന്നത്. പ്രോത്സാഹനത്തിന് ബിഗ് ടിക്കറ്റിന് നന്ദി പറയുന്നു.” അദ്ദേഹം പറഞ്ഞു.

നാലാമത്തെ വിജയി യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യയിൽ നിന്നുള്ള പ്രവാസിയാണ്. ടിക്കറ്റ് നമ്പർ 244515.

നവംബർ പ്രൊമോഷനിലൂടെ 25 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ഡിസംബർ 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ വിജയിയെ പ്രഖ്യാപിക്കും. അഞ്ച് പേർക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതം നേടാം.

വീക്കിലി ഡ്രോകളിൽ നാല് വിജയികൾക്ക് 25,000 വീതം നേടാം. ബിഗ് സ്പിൻ മത്സരവും തുടരും. നവംബറിൽ ഒരു ബിഗ് ടിക്കറ്റ് എങ്കിലും വാങ്ങുന്നവരിൽ നിന്നും 3 പേർക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം. ഡിസംബർ 3-ന് വിജയികളെ അറിയാം. അവർക്ക് ജനുവരി 3-ന് മത്സരത്തിൽ പങ്കെടുക്കാം. ഓരോരുത്തർക്കും 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരം ലഭിക്കും.

ഡ്രീം കാർ ഡ്രോകളും നടക്കും. ഡിസംബർ 3-ന് നിസ്സാൻ പട്രോൾ, ജനുവരി 3-ന് ബിഎംഡബ്ല്യു എം440ഐ എന്നിവയാണ് നേടാനാകുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്‍റർ ടവറുകളിലൊന്നിന് നേരെ ഹൂതി ഭീകരാക്രമണം; രണ്ട് ഇന്ത്യക്കാരടക്കം 11 പേർക്ക് പരിക്ക്
റോബോട്ടിക് ശസ്ത്രക്രിയകളിൽ വൻ നേട്ടവുമായി സൗദിയിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ; 2025ൽ മാത്രം നടത്തിയത് 1,685 ശസ്ത്രക്രിയകൾ