ബിഗ് ടിക്കറ്റ് – മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം

Published : Feb 14, 2026, 11:09 AM IST
Big Ticket

Synopsis

സമ്മാനം നേടിയ വിവരം അറിഞ്ഞത് മകളെയും മരുമകനെയും സന്ദർശിക്കുന്ന വേളയിൽ

ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ആദ്യത്തെ ഇ-ഡ്രോയിൽ 50,000 ദിർഹം നേടിയ നാലു പേരിൽ മലയാളിയും. 25 വർഷത്തോളം യു.എ.ഇയിൽ പ്രവാസജീവിതം നയിച്ച റിട്ടയർഡ് എൻജിനീയർ ജോയ്ക്കുട്ടി മാത്യുവാണ് വിജയി. അബുദാബിയിലുള്ള മകളെയും മരുമകനെയും സന്ദർശിക്കുന്ന അവസരത്തിലാണ് ബിഗ് ടിക്കറ്റിലൂടെ അദ്ദേഹം സമ്മാനം നേടിയത്.

“ഇന്റർനാഷണൽ നമ്പർ ആയതിനാൽ റിച്ചാർഡിന്റെ കോൾ എടുത്തില്ല. അതിൽ പിന്നീട് വിഷമംതോന്നി. പിന്നീട് വിജയിയായി എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷവും നന്ദിയും തോന്നി.” – ജോയ്ക്കുട്ടി മാത്യു പറയുന്നു.

തനിക്കുള്ള സാമ്പത്തികമായ ആവശ്യത്തിനായി പണം ചെലവഴിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കുറച്ചു തുക ജീവകാരുണ്യത്തിനും നൽകും.

ഇന്ത്യയിൽ നിന്നുള്ള രണ്ടു പേർ കൂടെ വിജയികളായി. ചരൺ ജിത് സത്പാൽ ആണ് ഒരു വിജയി. 009181 എന്ന നമ്പറിലൂടെയാണ് അദ്ദേഹം 50,000 ദിർഹത്തിന് അർഹനായത്.

അഷ്റഫ് കാസ്സിംകുഞ്ഞാണ് രണ്ടാമത്തെ വിജയി. വിജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ എൻട്രി 135555 എന്ന നമ്പറിലായിരുന്നു.

ഈ ആഴ്ച്ചയിലെ നാലാമത്തെ വിജയി മാസിഡോണിയയിൽ നിന്നുമാണ്. അബുദാബിയിൽ 30 വർഷമായി ജീവിക്കുന്ന സെവ്ജാൻ സാദിക്കോവയാണ് വിജയി.

“ഞാൻ ഇത് ആദ്യം ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷേ, പിന്നീട് കാര്യം സ്ഥിരീകരിച്ചപ്പോൾ വല്ലാത്ത സന്തോഷംതോന്നി.” – അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ 15 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് വാഗ്ദാനം. മാർച്ച് മൂന്നിന് ലൈവ് ഡ്രോ നടക്കും. ഇത് കൂടാതെ 100,000 ദിർഹംവീതം അഞ്ച് പേർക്ക് ലഭിക്കും. നാല് ഇ-ഡ്രോകളും ഈ മാസം ഉണ്ടാകും. നാല് വിജയികൾക്ക് ആഴ്ച്ചതോറും 50,000 ദിർഹംവീതം നേടാം.

ഫെബ്രുവരി 1 മുതൽ 24വരെ ബിഗ് വിൻ മത്സരത്തിലും പങ്കെടുക്കാം. ഒറ്റത്തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് അവസരം. മാർച്ച് മൂന്നിന് 50,000 ദിർഹം മുതൽ 150,000 ദിർഹംവരെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമാണിത്. മാർച്ച് ഒന്നിന് വിജയികളെ വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റ് ഡ്രീം കാർ സീരീസും തുടരും. മാർച്ച് മൂന്നിന് റേഞ്ച് റോവ‍ർ വെലാർ, ഏപ്രിൽ മൂന്നിന് മസെരാറ്റി ഗ്രെക്കാലേ എന്നിവയാണ് സമ്മാനങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡെർമറ്റോളജി ക്ലിനിക്കിൽ പ്രസവ ചികിത്സ! ഉദ്യോഗസ്ഥരുടെ മിന്നൽ റെയ്ഡ്, ലൈസൻസില്ലാതെ ചികിത്സ നൽകിയ നിരവധി പേർ കുടുങ്ങി
റെക്കോർഡ് വരുമാനവുമായി ലുലു; വിജയ രഹസ്യം പങ്കുവച്ച് എം എ യൂസഫലി, 2025 ൽ മാത്രം തുറന്നത് 20 സ്റ്റോറുകൾ