
ഒക്ടോബർ മാസം മുഴുവൻ ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം. AED 80,000 മൂല്യമുള്ള 250 ഗ്രാം സ്വർണ്ണക്കട്ടികളാണ് സമ്മാനം. ഈ ആഴ്ച്ചയിലെ ഭാഗ്യശാലികളിൽ ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.
പണിക്കവീട്ടിൽ ഇബ്രാഹിം കുട്ടി ഫൈസൽ - 2 ഒക്ടോബർ വിജയി
കുവൈത്തിൽ ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ കുട്ടി ഫൈസൽ മലയാളിയാണ്. കഴിഞ്ഞ നാല് വർഷമായി 10 സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആദ്യമായാണ് ഫൈസലിനും സുഹൃത്തുക്കൾക്കും ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക പങ്കുവെക്കും, കുടുംബത്തിനായി ചെലവാക്കും.
പ്രസാദ് കൃഷ്ണപിള്ള - 3 ഒക്ടോബർ വിജയി
ദുബായിൽ ബിസിനസ് ചെയ്യുന്ന 53 വയസ്സുകാരനായ പ്രസാദ് മലയാളിയാണ്. ആറ് സുഹൃത്തുക്കൾക്കൊപ്പം മൂന്നു വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. സമ്മാനം നേടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് പ്രസാദ് കരുതിയത്. വീണ്ടും പരിശോധിച്ച് വിജയം ഉറപ്പിച്ചു. ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നത്. ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരും.
അജിത് - 4 ഒക്ടോബർ വിജയി
മലയാളിയായ അജിത് വെൽഡിങ് ഫോർമാൻ ആണ്. അബുദാബിയിലാണ് മൂന്നു വർഷമായി താമസം. എല്ലാ മാസവും ആറ് സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കും. തനിക്ക് ലഭിച്ച സ്വർണ്ണം ഉപയോഗിച്ച് കൂടുതൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് അജിത് ആഗ്രഹിക്കുന്നത്. ഗ്രാൻഡ് ക്യാഷ് പ്രൈസ് കിട്ടുന്നത് വരെ ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരാനാണ് അജിത്തിന്റെ തീരുമാനം.
പിള്ളൈ രാജൻ - 5 ഒക്ടോബർ വിജയി
മുംബൈയിൽ നിന്നുള്ള ആർക്കിടെക്ച്ചറൽ ഡിസൈനറാണ് രാജൻ. മസ്കറ്റിലാണ് ജീവിതം. സുഹൃത്തുക്കൾക്കൊപ്പം 12 വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് കളിക്കുന്നു. തനിക്ക് ലഭിച്ച സ്വർണ്ണക്കട്ടി വിൽക്കാനാണ് രാജൻ തീരുമാനിച്ചിരിക്കുന്നത്.
ഷാബിൻ - 6 ഒക്ടോബർ വിജയി
സെയിൽസ് എക്സിക്യൂട്ടീവ് ആയി ഖത്തറിൽ ജോലി നോക്കുന്ന ഷാബിൻ മലയാളിയാണ്. ആറ് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ഗെയിം കളിക്കുന്നത്. 20 മില്യൺ ദിർഹം ക്യാഷ് പ്രൈസിലാണ് ഷാബിന്റെ കണ്ണ്. എല്ലാവരോടും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരണം എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭ്യർത്ഥന.
സഫ അൽ ഷെഹി - 7 ഒക്ടോബർ വിജയി
യു.എ.എ സ്വദേശിയായ സഫ 2021 മുതൽ ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഭാവിയിലും ഗെയിം തുടരുമെന്നാണ് അവർ പറയുന്നത്.
ഒക്ടോബറിൽ ബിഗ് ടിക്കറ്റ് എടുക്കുന്നവർ ഓട്ടോമാറ്റിക് ഡെയിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇതിലൂടെ ജിവസവും 250 ഗ്രാം 24കാരറ്റ് സ്വർണ്ണക്കട്ടി നേടാനാകും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാഗ്യശാലിക്ക് റേഞ്ച് റോവർ വെലാർ കാർ നേടാനും അന്നേ ദിവസം കഴിയും.
ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ എത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam