ഈ വർഷം ഇതുവരെ ബി​ഗ് ടിക്കറ്റിലൂടെ 291 വിജയികൾ; 159 മില്യൺ ദിർഹം സമ്മാനം

Published : Jul 20, 2023, 07:27 PM IST
ഈ വർഷം ഇതുവരെ ബി​ഗ് ടിക്കറ്റിലൂടെ 291 വിജയികൾ; 159 മില്യൺ ദിർഹം സമ്മാനം

Synopsis

ക്യാഷ്, ​ഗോൾഡ്, ഡ്രീം കാർ എന്നിങ്ങനെ 159 മില്യൺ ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ 291 വിജയികൾക്ക് ഈ വർഷം ഇതുവരെ ബി​ഗ് ടിക്കറ്റ് നൽകി

സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ബി​ഗ് ടിക്കറ്റ് 30 വർഷമായി ജി.സി.സിയിലെ ഏറ്റവും വലിയ നറുക്കെടുപ്പായി തുടരുന്നു. ക്യാഷ്, ​ഗോൾഡ്, ഡ്രീം കാർ എന്നിങ്ങനെ 159 മില്യൺ ദിർഹം മൂല്യമുള്ള സമ്മാനങ്ങൾ 291 വിജയികൾക്ക് ഈ വർഷം ഇതുവരെ ബി​ഗ് ടിക്കറ്റ് നൽകുകയും ചെയ്തു.

മാസംതോറും ക്യാഷ്, ഡ്രീം കാർ പ്രൈസുകൾ

എല്ലാ മാസവും മൂന്നാം തീയതി ഒരു ഭാ​ഗ്യശാലിക്ക് ​ഗ്രാൻഡ് പ്രൈസ് നേടാം. കഴിഞ്ഞ ആറ് മാസങ്ങളായി ഏഴ് മൾട്ടി മില്യണയർമാർ സ്വന്തമാക്കിയത് 143 മില്യൺ ദിർഹം. ഇതോടൊപ്പം ഏഴ് പേർക്ക് ഡ്രീം കാറുകൾ സ്വന്തമായി. ഇതിൽ മസരാറ്റി, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു തുടങ്ങിയ കാറുകളുമുണ്ട്.

ഈ വർഷം ​ഗ്രാൻഡ് പ്രൈസ് നേടിയവരിൽ മെയ് മാസത്തിലെ വിജയി പ്രദീപ് കുമാറുണ്ട്. 15 മില്യൺ ​ദിർഹമാണ് പ്രദീപ് സ്വന്തമാക്കിയത്. "ഞാൻ 1998ൽ ബി​ഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹം നേടിയിരുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണ് റാഫ്ൾ ഡ്രോകളിൽ വിജയിയാകുക എന്നത്. പക്ഷേ, കൂടുതൽ പേരും ബുദ്ധിശൂന്യമായ രീതിയിൽ പണം ചെലവാക്കും. വളരെ ചിന്തിച്ച് സ്മാർട്ടായ ഇൻവെസ്റ്റുമെന്റുകൾ നടത്തേണ്ടത് ആവശ്യമാണ്."- പ്രദീപ് ഉപദേശിക്കുന്നു.

ഫെബ്രുവരിയിൽ ​ഗ്രാൻഡ് പ്രൈസ് നേടിയത് രഞ്ജിത് ജുമർ പാൽ ആയിരുന്നു. 23 മില്യൺ ദിർഹമാണ് അദ്ദേഹം നേടിയത്. കുടുംബത്തിന്റെ ക്ഷേമത്തിനൊപ്പം നിക്ഷേപമായും തുക ഉപയോ​ഗിക്കാനാണ് രഞ്ജിത് തീരുമാനിച്ചത്. 

ജൂലൈ മാസത്തിലെ വിജയി മുഹമ്മദ് അലി മൊയ്ദീൻ ആയിരുന്നു. "ആ​ദ്യം ബി​ഗ് ടിക്കറ്റിൽ നിന്ന് ഫോൺകോൾ വന്നപ്പോൾ സുഹൃത്തുക്കൾ പറ്റിക്കാൻ വിളിക്കുന്നതാണെന്നാണ് കരുതിയത്. ഞാൻ വിജയിയായി എന്നത് എനിക്ക് വിശ്വസിക്കാനായില്ല. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനം കിട്ടിയ തുക അവർക്ക് ഇടയിൽ പകുത്തെടുക്കാനാണ് തീരുമാനം." മൊയ്ദീൻ പറയുന്നു.

വീക്കിലി ക്യാഷ്, ​ഗോൾഡ് പ്രൈസ് വിജയികൾ

ഏതാണ്ട് 200 വീക്കിലി വിജയികൾ സ്വന്തമാക്കിയത് 8,250,000 ദിർഹമാണ്. ​ഗോൾഡ് പ്രൈസ് വിജയികൾ ഓരോരുത്തരും ഒരു കിലോ​ഗ്രാം സ്വർണം സ്വന്തമാക്കി. ഇത് 1,149,000 മില്യൺ ദിർഹത്തിന്റെ മൂല്യം വരും. 1992-ലാണ് ബി​ഗ് ടിക്കറ്റ് ആരംഭിച്ചത്. ഒരു മില്യൺ ദിർഹമായിരുന്നു സമ്മാനത്തുക. ഇപ്പോഴത് 35 മില്യൺ ദിർഹമായി.

എല്ലാവർക്കും തുല്യ അവസരം

ജൂലൈ മാസം 15 മില്യൺ ദിർഹം നേടാനാകും. ഓ​ഗസ്റ്റ് മൂന്നിനാണ് നറുക്കെടുപ്പ്. ഭാ​ഗ്യശാലികളായ 10 പേർക്ക് ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹമാണ്. മൂന്നാം സമ്മാനം 90,000 ദിർഹം. നാലാം സമ്മാനം 80,000 ദിർഹം. അഞ്ചാം സമ്മാനം 70,000 ദിർഹം. ആറാം സമ്മാനം 60,000 ദിർഹം. ഏഴാം സമ്മാനം 50,000 ദിർഹം. എട്ടാം സമ്മാനം 40,000 ദിർഹം. ഒൻപതാം സമ്മാനം 30,000 ദിർഹം. പത്താം സമ്മാനം 20,000 ദിർഹം.

വീക്കിലി നറുക്കെടുപ്പിലേക്ക് ബി​ഗ് ടിക്കറ്റെടുക്കുന്ന എല്ലാവർക്കും ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ആഴ്ച്ചതോറും ഒരു ലക്ഷം ദിർഹം വീതം നേടാനുമാകും. ​ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾക്കൊപ്പം ഡ്രീം കാർ ടിക്കറ്റുകളും നേടാം. ഓ​ഗസ്റ്റ് മൂന്നിന് ജീപ് റാം​ഗ്ലർ ആണ് നേടാനാകുക. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹം മാത്രം മുടക്കിയാൽ മതി. രണ്ടു ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും.

ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. മറ്റു മാർ​ഗങ്ങളിലൂടെ ടിക്കറ്റെടുക്കുന്നവർ ടിക്കറ്റ് വ്യാജമല്ലെന്ന് ഉറപ്പാക്കണം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്