
ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ഇ-ഡ്രോയിൽ നാല് വിജയികൾ 100,000 ദിർഹം പങ്കിട്ടു. സെപ്റ്റംബറിൽ 26 സമ്മാനങ്ങളാണ് നൽകുക. ഇതിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും ഉൾപ്പെടുന്നു.
രണ്ട് ഇന്ത്യക്കാരാണ് അവസാനത്തെ ഇ-ഡ്രോയിൽ സമ്മാനം നേടിയത്. ചെന്നൈയിൽ നിന്നുള്ള 48 വയസ്സുകാരനായ കാർത്തികേയൻ ദക്ഷിണാമൂർത്തിയാണ് ഒരു വിജയി. കഴിഞ്ഞ 16 മാസമായി അദ്ദേഹം ഓൺലൈനായി ടിക്കറ്റ് എടുക്കുന്നുണ്ട്.
“ഇ-ഡ്രോയെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് ഫോൺകോൾ ലഭിച്ചപ്പോൾ വിശ്വസിച്ചില്ല. ഒരുപാട് സ്കാം കോളുകൾ ഇപ്പോൾ വരാറുണ്ടല്ലോ. അതുകൊണ്ട് സംശയിച്ചു. പക്ഷേ, ബിഗ് ടിക്കറ്റിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.”
ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ വിജയി ഭൂമേശ്വർ ചിന്തപാണ്ഡു ആണ്. ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. ടിക്കറ്റ് നമ്പർ 404603.
മൂന്നാമത്തെ വിജയി യു.എ.ഇയിൽ നിന്നുള്ള സയീദ് സലീം മുഹമ്മദാണ്. ഓൺലൈനായാണ് സയീദും ടിക്കറ്റ് എടുത്തത്. നമ്പർ 366239.
ഈ മാസത്തെ അവസാന വിജയി പാകിസ്ഥാനിൽ നിന്നുള്ള ഗുഫ്രാൻ ജാവേജാണ്. അദ്ദേഹം ദുബായിലാണ് പത്ത് വർഷമായി താമസിക്കുന്നത്. ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് ഗുഫ്രാൻ ടിക്കറ്റെടുത്തത്. ഇത് രണ്ടാം തവണയാണ് താൻ ബിഗ് ടിക്കറ്റ് കളിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഫോൺകോൾ ഗുഫ്രാൻ കണ്ടിരുന്നില്ല. ഇമെയിൽ ലഭിച്ചതിന് ശേഷം യൂട്യൂബിൽ കയറി അദ്ദേഹം ഫലം ഉറപ്പിക്കുകയാണ് ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം സമ്മാനത്തുക പങ്കുവെക്കാനാണ് ഗുഫ്രാൻ ആഗ്രഹിക്കുന്നത്.
സെപ്റ്റംബറിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. ലൈവ് ഡ്രോ ഒക്ടോബർ 3-നാണ്.
അഞ്ച് വിജയികൾക്ക് 1.95 മില്യൺ ദിർഹം സമാശ്വാസ സമ്മാനമായി ലഭിക്കും. ഒരു വിജയിക്ക് 1 മില്യൺ ദിർഹം, മറ്റൊരാൾക്ക് 500,000 ദിർഹം, മൂന്നാമത്തെയാൾക്ക് 250,000 ദിർഹം, രണ്ടു പേർക്ക് 100,000 ദിർഹം വീതം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
ദി ബിഗ് സ്പിന്നും തുടരും. സെപ്റ്റംബറിൽ ടിക്കറ്റെടുക്കുന്ന എല്ലാവരും ബിഗ് സ്പിൻ യോഗ്യത നേടും. മൂന്നു പേർക്കാണ് നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ബിഗ് സ്പിൻ കളിക്കാനാകുക. 1 മില്യൺ ദിർഹം വരെ നേടാനാകും.
ഇ-ഡ്രോകളും തുടരും. നാല് പേർക്ക് ഓരോ ആഴ്ച്ചയും 25,000 ദിർഹം വീതം നേടാനാണ് അവസരം.
ഡ്രീം കാർ ഒക്ടോബർ 3-ന് നിസ്സാൻ പട്രോൾ, നവംബർ 3-ന് റേഞ്ച് റോവർ വെലാർ എന്നിവയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam