സൗജന്യ ബി​ഗ് ടിക്കറ്റിലൂടെ ബം​ഗ്ലാദേശ് പൗരന് സ്വന്തം ഒരു മില്യൺ ദിർഹം

Published : Aug 06, 2024, 06:49 PM IST
സൗജന്യ ബി​ഗ് ടിക്കറ്റിലൂടെ ബം​ഗ്ലാദേശ് പൗരന് സ്വന്തം ഒരു മില്യൺ ദിർഹം

Synopsis

ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് പുറമെ പത്ത് വിജയികൾ കൂടെ ക്യാഷ് പ്രൈസ് നേടിയിട്ടുണ്ട്. ഓരോരുത്തരും സ്വന്തമാക്കിയത് 100,000 ദിർഹം വീതമാണ്. യു.എ.ഇ, ഇന്ത്യ, ഫിലിപ്പീൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ബി​ഗ് ടിക്കറ്റ് സീരീസ് 265 ലൈവ് ഡ്രോയിൽ 12 പേർ ക്യാഷ് പ്രൈസുകൾ നേടി. ഇതിൽ ബം​ഗ്ലാദേശിൽ നിന്നുള്ള മാന്റു ചന്ദ്രദാസ് നേടിയത് ഒരു മില്യൺ ദിർഹം. ദുബായിൽ 2004 മുതൽ താമസിക്കുന്ന മാന്റു എട്ട് വയസ്സുള്ള മകന്റെ അച്ഛൻ കൂടെയാണ്.

സോഷ്യൽ മീഡിയയിലൂടെയാണ് ബി​ഗ് ടിക്കറ്റിനെക്കുറിച്ച് മാന്റു അറിഞ്ഞത്. "ഫേസ്ബുക്കിൽ ഒരുപാട് വിജയികളെ കണ്ടു. അതാണ് ഭാ​ഗ്യപരീക്ഷണത്തിന് മുതിരാൻ കാരണം." അബു ദാബിയിലെ സയദ് ഇന്റർനാഷണൽ എയർപോർട്ടിലെ സ്റ്റോറിൽ നിന്നാണ് മാന്റു ടിക്കറ്റെടുത്തത്. സാധാരണ ഓൺലൈനായാണ് ടിക്കറ്റെടുക്കാറ്.

സുഹൃത്തിനെ കാണാൻ എയർപോർട്ടിലെത്തിയപ്പോൾ ബി​ഗ് ടിക്കറ്റ് സ്റ്റോറിൽ കയറി ബൈ 2 ​ഗെറ്റ് 3 ഓഫർ അനുസരിച്ച് അഞ്ച് ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ ഒരു മില്യൺ ദിർഹം നേടുമെന്ന് കരുതിയതേയില്ലെന്ന് മാന്റു പറയുന്നു.

ഭാര്യാപിതാവാണ് വിജയത്തെക്കുറിച്ച് ആദ്യം മാന്റുവിനോട് പറഞ്ഞത്. സ്ഥിരമായി അദ്ദേഹം വെബ്സൈറ്റ് പരിശോധിക്കാറുണ്ട്. അപ്പോഴാണ് മാന്റുവിന്റെ പേര് കണ്ടത്. അത് സ്ക്രീൻഷോട്ട് എടുത്ത് ഭാര്യാപിതാവ് അയച്ചു. തനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്ന് മാന്റു പറയുന്നു. ഭാര്യയാകട്ടെ ഈ വിജയം ഇപ്പോഴും ഉൾക്കൊള്ളാൻ തയാറായിട്ടുമില്ല. കുടുംബത്തിനായി സമ്മാനത്തുക ചെലവാക്കുമെന്നാണ് മാന്റു പറയുന്നത്.

ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് പുറമെ പത്ത് വിജയികൾ കൂടെ ക്യാഷ് പ്രൈസ് നേടിയിട്ടുണ്ട്. ഓരോരുത്തരും സ്വന്തമാക്കിയത് 100,000 ദിർഹം വീതമാണ്. യു.എ.ഇ, ഇന്ത്യ, ഫിലിപ്പീൻസ്, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

ഓ​ഗസ്റ്റിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്നവരിൽ നിന്ന് ഒരാൾക്ക് ​ഗ്രാൻഡ് പ്രൈസ് വിന്നറാകാം. സെപ്റ്റംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 15 മില്യൺ ദിർഹമാണ് നേടാനാകുക. ക്യാഷ് പ്രൈസ് ടിക്കറ്റെടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസത്തെ ഇലക്ട്രോണിക് ഡ്രോയിലും പങ്കെടുക്കാം. ഇതിൽ നിന്നും ഒരാൾക്ക് 50,000 ദിർഹം നേടാം. കൂടാതെ പത്ത് ഭാ​ഗ്യശാലികൾക്ക് ഒരു ലക്ഷം ദിർഹം വീതവും നേടാം. ഇതിന് പുറമെ 325,000 ദിർഹം വിലവരുന്ന റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനുമാകും. ബി​ഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈവ് ഡ്രോ കാണാം. സമയം 2:30 pm GST.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത