
ബിഗ് ടിക്കറ്റ് സീരീസ് 280 ലൈവ് ഡ്രോയിൽ നിസാൻ പട്രോൾ കാർ നേടിയത് ബംഗ്ലാദേശിൽ നിന്നുള്ള സുമൻ ചന്ദോ.
യു.എ.ഇയിൽ 22 വർഷമായി താമസിക്കുകയാണ് സുമൻ. സമ്മാനമായി ലഭിച്ച കാർ സൂക്ഷിക്കണോ അതോ വിൽക്കണോ എന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സുമൻ ബിഗ് ടിക്കറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തനിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് സുമൻ വിജയിയായത്.
നവംബർ മാസത്തിലെ ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹമാണ്.
നവംബർ ഒന്ന് മുതൽ 21 വരെ ബിഗ് ടിക്കറ്റ് എടുക്കുന്ന 30 പേർക്ക് പ്രത്യേക ഇ-ഡ്രോയിലൂടെ അബുദാബിയിൽ നടക്കുന്ന കാർ റേസിങ് കാണാനും ആഡംബര യോട്ട് (yacht) അനുഭവത്തിനും അവസരം ലഭിക്കും.
ഗ്രാൻഡ് പ്രൈസ് ഡ്രോ ഡിസംബർ മൂന്നിനാണ്. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് വിജയികൾക്ക് 100,000 ദിർഹംവീതവും ലഭിക്കും.
ഡ്രീംകാർ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും അവതരിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളും തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam