
ഫുഡ് ഡെലിവറി കമ്പനി ഡെലിവറൂ ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേക റാഫ്ൾ ഡ്രോ സംഘടിപ്പിച്ച് ബിഗ് ടിക്കറ്റ് അബു ദാബി. മെയ് മാസം സംഘടിപ്പിച്ച പരിപാടി യു.എ.ഇയിൽ ഡെലിവറൂ എജൻസി റൈഡര്‍മാര്‍ നടത്തുന്ന സേവനത്തിന് പ്രോത്സാഹനമായിട്ടായിരുന്നു.
യു.എ.ഇ മുഴുവനുള്ള ഡെലിവറൂ റൈഡര്‍മാര്‍ റാഫ്ളിൽ പങ്കെടുത്തു. തെരഞ്ഞെടുത്ത 50 പേര്‍ക്ക് വിവിധ സമ്മാനങ്ങള്‍ ലഭിച്ചു. ഇതിൽ ബിഗ് ടിക്കറ്റ് ക്യാഷ് പ്രൈസുകള്‍ മുതൽ ഡ്രീം കാര്‍ ടിക്കറ്റുകള്‍ വരെയുണ്ട്. 500 ദിര്‍ഹത്തിന്‍റെ ഗ്രോസറി സ്റ്റോര്‍ ഗിഫ്റ്റ് കാര്‍ഡ്, ഗോൾഡ് വൗച്ചര്‍, സ്പീക്കര്‍, ഹെഡ്ഫോൺ, ഇയര്‍ബഡ്സ് തുടങ്ങിയ സമ്മാനങ്ങളും നൽകി.
ഫെബ്രുവരി മൂന്നിന് 29 ഡെലിവറൂ റൈഡര്‍മാര്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തിരുന്നു. സൗജന്യ ബിഗ് ടിക്കറ്റിലൂടെ മാര്‍ച്ചിൽ ആഴ്ച്ച നറുക്കെടുപ്പിലും ഗ്രാൻഡ് പ്രൈസ് റാഫ്ള്‍ ഡ്രോയിലും പങ്കെടുക്കാനും അവര്‍ക്ക് കഴിഞ്ഞു.
ജൂലൈ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയിൽ 15 മില്യൺ ദിര്‍ഹം ക്യാഷ് പ്രൈസ്, അല്ലെങ്കിൽ ഏഴ് പേര്‍ക്ക് ക്യാഷ് പ്രൈസ് ഉറപ്പാക്കുന്ന ഗെയിമിൽ ഡെലിവറൂ വിജയികള്‍ക്ക് പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും ഇവര്‍ക്ക് പങ്കെടുക്കാം. ഇതിലൂടെ ഒരു ലക്ഷം ദിര്‍ഹം അല്ലെങ്കിൽ 10,000 ദിര്‍ഹം വീതം 20 പേര്‍ക്ക് നേടാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകള്‍ക്ക് പുറമെ ഡ്രീം കാര്‍ ടിക്കറ്റിലൂടെ ഒരു BMW 430 I നേടാനും കഴിയും.
ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. അല്ലെങ്കിൽ അബു ദാബി വിമാനത്താവളത്തിലോ അൽ എയ്ൻ വിമാനത്താവളത്തിലോ ഉള്ള ഇൻസ്റ്റോര്‍ കൗണ്ടറുകളിലൂടെ ടിക്കറ്റ് വാങ്ങാം. തേഡ് പാര്‍ട്ടി പേജുകളിലൂടെ ടിക്കറ്റ് വാങ്ങുന്നവര്‍ ടിക്കറ്റിന്‍റെ സാധുത ഉറപ്പുവരുത്തണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ