
ബിഗ് ടിക്കറ്റ് സീരീസ് 264 ഡ്രോയിൽ 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യക്കാരനായ റൈസുർ റഹ്മാൻ.
ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ഗ്ലോബൽ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ. പുതിയ നിക്ഷേപ സാധ്യതകൾക്കായി എപ്പോഴും ശ്രമിക്കുകയായിരുന്നു അദ്ദേഹം. അതിനിടയ്ക്കാണ് അപ്രതീക്ഷിത ഭാഗ്യം. സുഹൃത്താണ് ബിഗ് ടിക്കറ്റ് കളിക്കാൻ പ്രചോദനം.
അബുദാബിയിൽ ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോഴാണ് ടെർമിനൽ എ-യിലെ ഇൻസ്റ്റോർ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കാറ്. നേരിട്ട് പോയി ടിക്കറ്റ് വാങ്ങുന്നതാണ് വെബ്സൈറ്റിൽ നിന്ന് ടിക്കറ്റെടുക്കുന്നതിനെക്കാൾ താൽപര്യമെന്ന് അദ്ദേഹം പറയുന്നു.
വിധിയുണ്ടെങ്കിൽ ഭാഗ്യം തേടി വരും എന്ന വിശ്വാസക്കാരനാണ് റൈസുർ. താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിയെന്നും അദ്ദേഹം പറയുന്നു. സമ്മാനത്തുക ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് റൈസുർ തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും നന്മ ചെയ്യണമെന്നതാണ് ആദ്യ ആഗ്രഹമെന്ന് റൈസുർ പറയുന്നു. മറ്റുള്ളവരെ സ്നേഹിക്കുന്നവരെ ദൈവം സ്നേേഹിക്കുന്നു. കുറുക്കവഴികൾക്ക് പിറകെ പോകരുത്. കഠിനാധ്വാനം ചെയ്യുക. ന്യായത്തിന്റെ കൂടെ നിൽക്കുക, ആത്മാർത്ഥത കാണിക്കുക, നന്മ ചെയ്യുക, ബഹുമാനത്തോടെ പ്രവർത്തിക്കുക - അദ്ദേഹം പറയുന്നു.
ജൂലൈ മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് ഓഗസ്റ്റ് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ ഗ്രാൻഡ് പ്രൈസായി 15 മില്യൺ ദിർഹം നേടാൻ അവസരമുണ്ട്. രണ്ടാം സമ്മാനം ഒരു മില്യൺ ദിർഹം. കൂടാതെ പത്ത് പേർക്ക് ഒരു ലക്ഷം ദിർഹം വീതം. ഇതേ നറുക്കെടുപ്പിൽ തന്നെ ഒരു ഭാഗ്യശാലിക്ക് AED 269K മൂല്യമുള്ള BMW 430i കാർ നേടാനാകും. അടുത്ത ലൈവ് ഡ്രോ ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ചാനലുകളിൽ ഉച്ചയ്ക്ക് 2.30-ന് (GST) കാണാനാകും.
തേഡ് പാർട്ടി പേജുകളിലൂടെ ബിഗ് ടിക്കറ്റ് വാങ്ങുന്ന ഉപയോക്താക്കൾ ടിക്കറ്റിന്റെ സാധുത ഉറപ്പുവരുത്തണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam