ദുബായ് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്

Published : May 09, 2020, 04:48 PM IST
ദുബായ് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്

Synopsis

രാവിലെ 8.50നാണ് തീപിടുത്തം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. അല്‍ റാഷിദിയ സിവില്‍ ഡിഫന്‍സ് സെന്ററില്‍ നിന്നുള്ള അഗ്നിശമന സേന ഏഴ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. 

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഉമ്മു റമൂലില്‍ ഗോഡൗണിന് തീപിടിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു  സംഭവം. സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിലായിരുന്നു തീപിടിച്ചത്. പ്രദേശമാകെ കറുത്ത പുക നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാവിലെ 8.50നാണ് തീപിടുത്തം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. അല്‍ റാഷിദിയ സിവില്‍ ഡിഫന്‍സ് സെന്ററില്‍ നിന്നുള്ള അഗ്നിശമന സേന ഏഴ് മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അല്‍ ഖുസൈസ്, അല്‍ കറാമ, പോര്‍ട്ട് സഇദ് എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘങ്ങളും സ്ഥലത്തെത്തി. പ്രാദേശിക സമയം 10.30ഓടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ