
റിയാദ്: റിയാദ് നഗരത്തിലെ അൽമനാക് ഡിസ്ട്രിക്റ്റിലുള്ള വെയർ ഹൗസിന് തീപിടിച്ചു. നിരവധി ഗോഡൗണുകളുള്ള മേഖലയിൽ മറ്റ് വെയർ ഹൗസുകളിലേക്ക് തീപടരാതിരിക്കാനും തീ വേഗം നിയന്ത്രണവിധേയമാക്കാനും സിവിൽ ഡിഫൻസിനും അഗ്നിശമന സേനക്കും കഴിഞ്ഞു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തെ അന്തരീക്ഷത്തിൽ വൻപുകപടലം ഉയർന്നു. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam