ദുബൈയില്‍ ബോട്ടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരിക്ക്

Published : Oct 02, 2020, 03:58 PM IST
ദുബൈയില്‍ ബോട്ടിന് തീപ്പിടിച്ചു; ഒരാള്‍ക്ക് പരിക്ക്

Synopsis

തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ദുബൈ: ദുബൈയിലെ ജുമൈറ ബീച്ച് റെസിഡന്‍സിന് സമീപം ഒരു ബോട്ടിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപ്പിടുത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.23നാണ് ബോട്ടിന് തീപ്പിടിച്ചതായുള്ള വിവരം സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ അല്‍ മര്‍സ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് വക്താവിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സ്‌കൈഡ്രൈവിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. രാവിലെ 10 മണിയോടെ തീ നിയന്ത്രണവിധേയമാക്കിയെന്നും ഒരാള്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി