
ഷാര്‍ജ: 16 വയസുകാരനെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മറ്റ് സാധ്യതകളും മുന്‍നിര്‍ത്തിയും അന്വേഷണം നടത്തുന്നുണ്ട്.
ഷാര്‍ജയിലെ അല്‍ ഖാസിമിയയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12.45നാണ് പൊലീസിന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കുട്ടിയെ അല്‍ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തലയോട്ടിക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാര്‍ജയില്‍ ഒരു വര്‍ഷത്തിനിടെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ അല്‍ മജാസിലെ 15 നിലയുള്ള കെട്ടിടത്തില്‍ നിന്ന് ചാടി 14 വയസുകാരന്‍ മരിച്ചിരുന്നു. വീഡിയോ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് തടഞ്ഞതിനായിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam