സൗദിയില്‍ വന്‍ തൊഴിലവസരങ്ങള്‍, ആകര്‍ഷകമായ ശമ്പളം; താമസം, വിസ, ടിക്കറ്റ് സൗജന്യം

Published : Jul 26, 2023, 10:04 AM ISTUpdated : Jul 26, 2023, 10:19 AM IST
സൗദിയില്‍ വന്‍ തൊഴിലവസരങ്ങള്‍, ആകര്‍ഷകമായ ശമ്പളം; താമസം, വിസ, ടിക്കറ്റ് സൗജന്യം

Synopsis

 ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്.

തിരുവനന്തപുരം: സൗദിയില്‍ ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് വിവിധ  സ്പെഷ്യാലിറ്റികളിലേയ്ക്കുളള  ഡോക്ടര്‍മാരുടെ ഒഴുവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് വഴി അവസരമുളളത്. ചുവടെ പറയുന്ന സ്പെഷ്യൽറ്റികളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോക്ടർമാർക്ക് അപേക്ഷിക്കാം.

അനസ്തേഷ്യ/ അനസ്തേഷ്യ കൺസൾട്ടന്റ്
കാർഡിയാക് സർജറി/കാർഡിയോളജി,
എമർജൻസി മെഡിസിൻ കൺസൾട്ടന്റ്,
എൻഡോസ്കോപ്പിക് സർജറി,
ഇഎൻടി, ഇഎൻടി / സ്പീച്ച് പാത്തോളജിസ്റ്റ്,
ഫാമിലി മെഡിസിൻ,
ഫാമിലി മെഡിസിൻ / ഡയബറ്റിസ് രോഗങ്ങൾ,
ജനറൽ സർജറി, ഇന്റേണൽ സർജറി / കരൾ, പാൻക്രിയാറ്റിക് സർജറി ,
ഇന്റേണൽ മെഡിസിൻ: ക്രിട്ടിക്കൽ കെയർ, ഇന്റേണൽ മെഡിസിൻ / ഡയബറ്റിസ്, ഇന്റേണൽ മെഡിസിൻ / എൻഡോക്രൈനോളജി, ഇന്റേണൽ മെഡിസിൻ / ഗ്യാസ്ട്രോളജി, ഇന്റേണൽ മെഡിസിൻ / ഹെമറ്റോളജി, ഇന്റേണൽ മെഡിസിൻ / infectious diseases ഇന്റേണൽ മെഡിസിൻ / നെഫ്രോളജി, ഇന്റേണൽ മെഡിസിൻ /
ന്യൂറോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ / ഇന്റേണൽ മെഡിസിൻ / ന്യൂറോളജിസ്റ്റ് / ലാബോററ്ററി മെഡിസിൻ ലബോറട്ടറി / ഹിസ്റ്റോപത്തോളജി,
മെഡിക്കൽ റീഹാബിലിറ്റേഷൻ,
ന്യൂറോ സർജൻ, ന്യൂറോ സർജറി,
ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി,
ഒഫ്താൽമോളജിസ്റ്റ് സർജറി,
ഓർത്തോപീഡിക് / spine
പീഡിയാട്രിക് കാർഡിയോളജി, ER
പീഡിയാട്രിക് / എൻഐസിയു,
പീഡിയാട്രിക് / സൈക്യാട്രിസ്റ്റ്,
പീഡിയാട്രിക്സ്,
പീഡിയാട്രിക്സ് തീവ്രപരിചരണം,
പ്ലാസ്റ്റിക് സർജറി,
സൈക്യാട്രി,
റേഡിയോളജി,
യൂറോളജി,
വാസ്കുലർ സർജറി

Read Also - വമ്പന്‍ റിക്രൂട്ട്‌മെന്‍റുമായി എമിറേറ്റ്‌സ് ഗ്രൂപ്പ്; നിരവധി തൊഴിലവസരങ്ങള്‍, മുന്‍കൂട്ടി അപേക്ഷിക്കേണ്ട

ആകർഷകമായ ശമ്പളവും അലവൻസുകളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ rmt3.norka@kerala.gov.in എന്ന ഇമെയിൽ മുഖേന അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റിലും wwww.norkaroots.org, നോർക്ക റൂട്സിന്റെ ലാംഗ്വേജ് സ്കൂളിന്റെ വെബ്സൈറ്റിലും www.nifl.norkaroots.org ലും ലഭിക്കുന്നതാണ്. 

ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻഡ് പകർപ്പുകൾ, വൈറ്റ് ബാക് ഗ്രൗണ്ട്‌ വരുന്ന ഒരു പാസ്പോർട്ട്  സൈസ് ഫോട്ടോ (White background photo (size below 500*500 pixel and in jpg format) എന്നിവ ഇ-മെയിൽ  അയക്കേണ്ടതാണ്. 

ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ്  ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്  ഇന്റർവ്യൂ തീയതി  വെന്യു  എന്നിവ അറിയിക്കുന്നതാണ്. 31.07.2023 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ് എന്ന്  നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

Read Also - വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭാര്യയുടെ മരണത്തിന് കാരണം ഞാനാണ്, പക്ഷെ അത് കൊലപാതകമല്ല'; ഓസ്‌ട്രേലിയയിൽ നടന്ന കേസിൽ ഇന്ത്യൻ വംശജൻ കോടതിയിൽ
യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി