Latest Videos

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു

By Web TeamFirst Published Sep 7, 2020, 4:17 PM IST
Highlights

വിദ്യാഭ്യാസ - തൊഴിൽ പരിശീലന രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സേവന സംഘടന ആയ 'സിജി' ഇന്റർനാഷണലിന്റെ ബഹ്‌റൈൻ ഘടകം 20 വർഷത്തിലധികമായി ബഹ്‌റൈനിൽ സജീവമാണ്. 

മനാമ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി ) ബഹ്‌റൈൻ ചാപ്റ്റർ 2020 -2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഷിബു പത്തനംതിട്ട ചെയർമാനായി തുടരുന്ന കമ്മിറ്റിയിൽ പിവി മൻസൂർ ആണ് ചീഫ് കോഓർഡിനേറ്റർ. കരിയർ - വിദ്യാഭ്യാസ - ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽ വരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.

മറ്റു ഭാരവാഹികൾ :യൂസഫ് അലി, അലി സൈനുദ്ധീൻ (വൈസ് ചെയർമാന്മാർ), നൗഷാദ് അടൂർ (ഫൈനാൻസ് സെക്രട്ടറി), നൗഷാദ് അമാനത്ത് (ഹ്യൂമൻ റിസോഴ്‍സസ്), യൂനുസ് രാജ്, നിസാർ കൊല്ലം (കരിയർ ആൻഡ് ലർണിങ്), നിയാസ് അലി, ഷംജിത്ത് തിരുവങ്ങോത്ത് (ക്രിയേറ്റിവിറ്റി  ലീഡർഷിപ്പ് പ്രോഗ്രാം ). ഖാലിദ് മുസ്തഫ (പബ്ലിക് റിലേഷൻസ്), ഷാനവാസ് പുത്തൻവീട്ടിൽ (മീഡിയ), ധൻജീബ് അബ്ദുൽ സലാം (ഇൻഫർമേഷൻ ടെക്നോളജി), അമീർ മുഹമ്മദ് (സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട് എംപവർമെന്റ്). യോഗത്തിൽ യൂസഫ് അലി സ്വാഗതവും മൻസൂർ പി വി നന്ദിയും പറഞ്ഞു.ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു..ഷാനവാസ് സൂപ്പി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

വിദ്യാഭ്യാസ - തൊഴിൽ പരിശീലന രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സേവന സംഘടന ആയ 'സിജി' ഇന്റർനാഷണലിന്റെ ബഹ്‌റൈൻ ഘടകം 20 വർഷത്തിലധികമായി ബഹ്‌റൈനിൽ സജീവമാണ്. വിദ്യാഭ്യാസം, സാമൂഹിക വികസനം, സ്‍കോളർഷിപ്പ്, പ്രതിഭാ വികസനം, തൊഴിൽ പരിശീലന മേഖലകളിൽ സിജി ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മാർഗ നിർദേശങ്ങൾ നൽകി വരുന്നു.

പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ - വിദ്യാഭ്യാസ മാറ്റങ്ങൾക്കു വേണ്ടി അലിഗഢ് സര്‍വകലാശാലാ വൈസ് ചാൻസലർ സയ്യിദ് ഹമീദ് ഐ.എ.എസ് തുടക്കമിട്ട സിജിക്ക് ആധുനിക രൂപ മാറ്റം നൽകിയത് മലയാളി കൂടിയായ, ബാബ അറ്റോമിക് റിസേർച് സെന്റര്‍ മുൻ ശാസ്ത്രജ്ഞൻ ഡോ. കെ.എം അബൂബക്കർ ആണ്. ആയിരക്കണക്കിന് ഗൈഡുകൾ ലോകത്താകമാനം ഇന്ന് സിജിക്കുണ്ട്.

20 വർഷത്തിനുള്ളിൽ പാശ്ചാത്യ, ഗൾഫ് രാഷ്ട്രങ്ങളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് വിദ്യഭ്യാസ - കരിയർ - സേവനങ്ങൾ സിജി നൽകിയിട്ടുണ്ട്. സിജി ബഹ്‌റൈൻ പ്രവർത്തങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ മൻസൂർ പി.വി ( 3983520 )ഷിബു പത്തനംതിട്ട ( 39810210 )എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

click me!