സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ഒമാന്‍റെ ഉള്‍പ്രദേശങ്ങത്തും

Web Desk  
Published : Jul 22, 2018, 12:46 AM IST
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി മുതല്‍ ഒമാന്‍റെ ഉള്‍പ്രദേശങ്ങത്തും

Synopsis

സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യക്കാര്‍ പരമാവധി പ്രയോജനപെടുത്തണമെന്നും അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് ആവശ്യപ്പെട്ടു.

മസ്‌കറ്റ്: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനിമുതല്‍ ഒമാന്റെ ഉള്‍പ്രദേശങ്ങളിലും ലഭ്യമാക്കുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യക്കാര്‍ പരമാവധി പ്രയോജനപെടുത്തണമെന്നും അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് ആവശ്യപ്പെട്ടു. വിദേശ കാര്യ മന്ത്രാലയത്തിന്റെ മസ്‌കറ്റ് ആസ്ഥാനത്ത് മാത്രമാണ് ഇത്തരം സേവനങ്ങള്‍ ലഭിച്ചിരുന്നുന്നുള്ളൂ. ഇതാണ് ഒമാന്റെ ഉള്‍പ്രദേശ്നങ്ങളായ  സൂര്‍, സൊഹാര്‍, സലാല, ബുറേമി  കസബ് എന്നിവടങ്ങളിലും നല്‍കി വരുന്നതായി മന്ത്രാലയം അറിയിച്ചത്. 

അതിനാല്‍ ഒമാന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിച്ചു വരുന്നവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാന്‍ വളരെ ദൂരം യാത്ര ചെയ്തു തലസ്ഥാന നഗരിയായ മസ്‌കറ്റില്‍ എത്തേണ്ടതില്ല. അറ്റസ്റ്റേഷന്‍ ആവശ്യമുള്ളവര്‍, നിലവില്‍   ഉള്‍പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പ്രയോജനപെടുത്തണമെന്ന് അറ്റസ്റ്റേഷന്‍ വിഭാഗം തലവന്‍ മുഹമ്മദ് അല്‍ സൈഫ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ പ്രമാണ പത്രിക, മാര്‍ക്ക് ലിസ്റ്റ് എന്നി രേഖകള്‍ അറ്റസ്‌റ്  ചെയ്യുന്നതിന് എല്ലാ കേന്ദ്രങ്ങളിലും പത്ത് ഒമാനി റിയാല്‍ ആണ് മന്ത്രാലയം സേവന ഫീസ് ആയി ഈടാക്കുന്നത്.

ദിവസവും  നൂറു കണക്കിന് വിദേശികളാണ് അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി മസ്‌കറ്റിലെ മന്ത്രാലയ ആസ്ഥാനത്തു ഇപ്പോള്‍ എത്തുന്നത്. ഈ അഞ്ചു കേന്ദ്രങ്ങള്‍ സജീവമാകുന്നതോടു കൂടി, മസ്‌കറ്റിലെ മന്ത്രാലയ ആസ്ഥാനത്തെ തിരക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം