ദുബായില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; 2021 വരെ നീട്ടി

By Web TeamFirst Published Nov 24, 2019, 11:39 PM IST
Highlights

ഇവി ഗ്രീന്‍ ചാര്‍ജര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യേതര വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയുടെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്ന് സൗജന്യമായി ചാര്‍ജ് ചെയ്യാം.

ദുബായ്: ദുബായില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി 2021 ഡിസംബര്‍ 31 വരെ നീട്ടി. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇവി ഗ്രീന്‍ ചാര്‍ജര്‍ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യേതര വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോരിറ്റിയുടെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്ന് സൗജന്യമായി ചാര്‍ജ് ചെയ്യാം. അതോരിറ്റിയുടെ ഹാപ്പിനെസ് സെന്ററുകളില്‍ എമിറേറ്റ്സ് ഐ.ഡി, കാര്‍ ലൈസന്‍സ്, രജിസ്ട്രേഷന്‍ രേഖകള്‍ എന്നിവ നല്‍കി ഗ്രീന്‍ ചാര്‍ജര്‍ പദ്ധതിയില്‍ ചേരാം. ഹോം ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭ്യമാവുകയില്ല. 

click me!