പ്രവാസികളുമായി ബഹ്‌റൈനിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് ആരംഭിച്ചു

By Web TeamFirst Published Aug 11, 2020, 12:27 PM IST
Highlights

ജൂണ്‍ അവസാനം വരെ വന്ദേ ഭാരത് വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് ഇതിനുള്ള അനുമതി ലഭിച്ചില്ല.

മനാമ: കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വ്വീസിന് തുടക്കമായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആദ്യ ചാര്‍ട്ടേഡ് വിമാനം തിങ്കളാഴ്ച ബഹ്‌റൈനിലെത്തി. 

മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടെ 169 യാത്രക്കാരാണ് ഗള്‍ഫ് എയര്‍ വിമാനത്തിലുണ്ടായിരുന്നത്. 11ന് കോഴിക്കോട് നിന്നും 13ന് കൊച്ചിയില്‍ നിന്നും സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി ലഭിച്ചതായി ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പറഞ്ഞു. 

ജൂണ്‍ അവസാനം വരെ വന്ദേ ഭാരത് വിമാനങ്ങളില്‍ ബഹ്‌റൈനിലേക്ക് യാത്രക്കാരെ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് ഇതിനുള്ള അനുമതി ലഭിച്ചില്ല. വിസാ കാലാവധി കഴിഞ്ഞവരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കേണ്ടവരുമായ നിരവധി യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്.  

വന്ദേഭാരത് അഞ്ചാം ഘട്ടം; ഒമാനില്‍ നിന്ന് അധിക സർവീസുകൾ പ്രഖ്യാപിച്ചു

click me!