മഹ്‌സൂസ് നറുക്കെടുപ്പില്‍ 2,000,000 ദിര്‍ഹം സ്വന്തമാക്കി ചൈനീസ് പ്രവാസി; അഞ്ച് ലക്ഷം ദിര്‍ഹം നേടി മലയാളി

By Web TeamFirst Published Dec 30, 2020, 10:42 PM IST
Highlights

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് mahzooz.ae. എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി നേടാം. 2021 ജനുവരി രണ്ട് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്സൂസിന്‍റെ അടുത്ത നറുക്കെടുപ്പ്.

ദുബൈ: മഹ്‌സൂസിന്റെ ശനിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ 2,000,000 ദിര്‍ഹം സ്വന്തമാക്കി  യുഎഇ നിവാസിയും ചൈന സ്വദേശിയുമായ വീ വീ (മുഴുവന്‍ പേര് വെളിപ്പെടുത്താന്‍ അവർ  താല്‍പ്പര്യപ്പെടുന്നില്ല). മഹ്‌സൂസിന്റെ കഴിഞ്ഞ നറുക്കെടുപ്പില്‍ വന്‍തുകയുടെ റോളോവര്‍ പ്രൈസ് നേടിയ ഏക ഭാഗ്യവതിയാണ് വീ വീ. തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനും അതിലൂടെ അവന്‍റെ ഭാവി സുരക്ഷിതമാക്കാനും, ചൈനയിലുള്ള കുടുംബത്തെ സഹായിക്കാനുമായി സമ്മാനത്തുക ഉപയോഗിക്കാനാണ് ഭാര്യയും നാലു വയസ്സുള്ള ആണ്‍കുട്ടിയുടെ മാതാവുമായ വീ വീ  തീരുമാനിച്ചിരിക്കുന്നത്.

'നിരവധി ആളുകള്‍ക്ക് ഈ വര്‍ഷം പ്രയാസമേറിയതായിരുന്നു, ഞങ്ങളുടെ കുടുംബത്തിനും ഇതേപോലെ തന്നെയായിരുന്നു, അതുകൊണ്ട് തന്നെ ഈ വര്‍ഷത്തിന് ഇത്ര നല്ലൊരു പര്യവസാനം ലഭിക്കുന്നത് ഏറെ സവിശേഷമാണ്. എന്നിരുന്നാലും വിജയിയായ വിവരം ആദ്യം ഞങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. പിന്നീട് അതുമായി പൊരുത്തപ്പെടുകയായിരുന്നു' - വീ വീ പറഞ്ഞു. കൊവിഡ് 19നിലൂടെ  കടന്നുപോയ വര്‍ഷത്തിന് ശേഷം ചൈനയിലുള്ള കുടുംബത്തെ കൂടി സഹായിക്കാന്‍ സാധിക്കുന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വിവിധ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള വീ വീ അടുത്തിടെയാണ് മഹ്‌സൂസില്‍ തന്റെ ഭാഗ്യം പരീക്ഷിക്കുന്നത്. ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്‌സൂസിലെ അവരുടെ രണ്ടാമത്തെ എന്‍ട്രിയായിരുന്നു ഇത്.

മഹ്‌സൂസില്‍ ഭാഗ്യം പരീക്ഷിക്കാമെന്ന് ഭര്‍ത്താവിനോട് പറയുകയായിരുന്നെന്നും താന്‍ തന്നെയാണ് നമ്പരുകള്‍ തെരഞ്ഞെടുത്തതെന്നും വീ വീ പറഞ്ഞു. 'പ്രത്യേകമായി ഏതെങ്കിലും നമ്പരുകള്‍ ചിന്തിക്കാതെ കണ്ണുകളടച്ച് ഇവ തെരഞ്ഞെടുക്കുകയായിരുന്നു'- വീ വീ വിശദമാക്കി. പാചകത്തില്‍ തല്‍പ്പരയായ വീ വീ നിലവില്‍ ഫിനാന്‍സ് പഠനം തുടരുകയാണ്. തനിക്കും  മകനും, യുകെയിലെ വേയ്ല്‍സ് സ്വദേശിയായ ഭര്‍ത്താവിനും ഇത്ര മികവുറ്റ രീതിയില്‍ 2020 അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീ വീ.

തന്റെ ആദ്യ പര്‍ചേസ് എന്തായിരിക്കുമെന്നും വീ വീ വെളിപ്പെടുത്തി. 'സമ്മാനത്തുക കൊണ്ട് നടത്തുന്ന ആദ്യ പര്‍ചേസില്‍ പുതിയ സോഫ വാങ്ങും. ലൈതര്‍ സോഫ വാങ്ങാന്‍ താല്‍പ്പര്യമില്ല, അതിന് തണുപ്പ് കൂടുതലാണ്' -തന്റെ ഗൗരവകരമായ സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പായി വീ വീ തമാശരൂപത്തില്‍ പറഞ്ഞു നിര്‍ത്തി. ഞങ്ങള്‍ക്ക് ദുബൈ ഏറെ പ്രിയപ്പെട്ടതാണ്, ജീവിതം തന്നെ മാറ്റിമറിച്ച ഈ അവസരം നല്‍കിയ മഹ്‌സൂസിന് നന്ദി അറിയിക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലമായി മനാമയില്‍ താമസിക്കുന്ന അരുണ്‍ മക്കോത്താണ്,  യുഎഇ കേന്ദ്രമാക്കിയുള്ള ജിസിസിയിലെ ഏക പ്രതിവാര ലൈവ് നറുക്കെടുപ്പായ മഹ്‌സൂസിന്റെ കഴിഞ്ഞ ആഴ്ചത്തെ നറുക്കെടുപ്പില്‍ പങ്കെടുത്ത് 500,000 ദിര്‍ഹം സ്വന്തമാക്കിയത്.

മഹ്‌സൂസിലെ തന്റെ ആദ്യ എന്‍ട്രിയില്‍ തന്നെ 36കാരനായ അരുണിനെ ഭാഗ്യം തുണച്ചു. വിജയിയായെന്ന് അറിയിച്ചുകൊണ്ടുള്ള മഹ്‌സൂസ് അധികൃതരുടെ ഇമെയില്‍ ലഭിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്ന് അരുണ്‍ പറഞ്ഞു.  'മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടലും അമ്പരപ്പുമാണ് ഉണ്ടായത്. വിജയിച്ച വിവരം ഉറപ്പിക്കുന്നതിനായി നറുക്കെടുപ്പിലെ പ്രതിനിധി വിളിച്ചപ്പോള്‍ അത്ഭുതം അതിന്‍റെ പാരമ്യത്തിലെത്തി' -അരുണ്‍ പറഞ്ഞു.

ലൈവ് വീക്ക്‌ലി നറുക്കെുപ്പില്‍ പങ്കെടുക്കാനും സമ്മാനം സ്വീകരിക്കാനുമായി മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി, അരുണിനെ യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. സമ്മാനത്തുക കൊണ്ട് കുടുംബത്തെയും സുഹൃത്തുക്കളെയും സഹായിക്കുകയാണ് അരുണിന്റെ ആദ്യ ലക്ഷ്യം. കൂടാതെ താനുമായി അടുപ്പമുള്ളവരില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവരെ സഹായിക്കണമെന്നും അരുണിന് ആഗ്രഹമുണ്ട്. വലിയ സ്വപ്‌നങ്ങളുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ‘13 വര്‍ഷമായി ഞാന്‍ വിദേശത്ത് താമസിക്കുകയാണ്. സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാവശ്യമായ പണം സമ്പാദിക്കുകയും കുടുംബത്തോടൊപ്പം സ്വദേശമായ  കേരളത്തിലെ തൃശൂരില്‍ താമസിക്കുകയെന്നതുമാണ്  എന്റെ ഒരേയൊരു സ്വപ്‌നം. മഹ്‌സൂസിലൂടെ ലഭിച്ച വിജയം തീര്‍ച്ചയായും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കും'- അരുണ്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയാണ് മഹ്‌സൂസിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഭാഗ്യം പരീക്ഷിക്കാന്‍ അരുണ്‍ തീരുമാനിക്കുകയായിരുന്നു. ജീവിതത്തില്‍ ഇതുവരെ ഒരു നറുക്കെടുപ്പില്‍ പോലും വിജയിച്ചിട്ടില്ലെന്നും ഒരിക്കലും വിജയം നേടാനാകില്ലെന്നുമാണ് താന്‍ എപ്പോഴും കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നറുക്കെടുപ്പ് ദിവസമാണ് മഹ്‌സൂസില്‍ പങ്കെടുത്തത്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 'എന്റെ കുടുംബവും സുഹൃത്തുക്കളും വളരെയധികം സന്തോഷിക്കുന്നുണ്ട്. എന്‌റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന മഹ്‌സൂസിനോട് വളരെയധികം നന്ദിയുണ്ട്'- അരുണ്‍ പറഞ്ഞുനിര്‍ത്തി.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് mahzooz.ae. എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി നേടാം. 2021 ജനുവരി രണ്ട് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്സൂസിന്‍റെ അടുത്ത നറുക്കെടുപ്പ്. നറുക്കെടുപ്പില്‍ എന്‍ട്രി നേടുന്നതിന് 35 ദിര്‍ഹം മാത്രമാണ് ചെലവാക്കേണ്ടത്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

 

click me!