ഒമാനില്‍ ചൈനീസ് നിര്‍മിത വാക്സിന്‍ വിതരണം ചെയ്യും

Published : May 17, 2021, 10:53 PM IST
ഒമാനില്‍ ചൈനീസ് നിര്‍മിത വാക്സിന്‍ വിതരണം ചെയ്യും

Synopsis

ഒമാനും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും ഭാഗമായാണ് ചൈന വാക്സിന്‍ നല്‍കിയത്. 

മസ്‍കത്ത്: ചൈനയില്‍ നിന്ന് ഒമാന് ലഭിച്ച കൊവിഡ് പ്രതിരോധ വാക്സിന്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് നിര്‍മിത 'സിനോവാക്' വാക്സിന്റെ ഒരു ലക്ഷം ഡോസാണ് ഒമാന് ലഭിച്ചത്.

ഒമാനും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെയും ഭാഗമായാണ് ചൈന വാക്സിന്‍ നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ ചൈനീസ് വിദേശകാര്യ മന്ത്രി ഒമാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് വാക്സിന്‍ നല്‍‌കിയത്. ഒമാന് വാക്സിന്‍ നല്‍കാനും രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിനെത്തിക്കാനും തങ്ങള്‍ സന്നദ്ധമാണെന്ന് അന്ന് ചൈന അറിയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

18 വയസ്സ് തികയുന്നവർക്ക് സൈനിക സേവനം നിർബന്ധം, ദേശീയ സൈനിക സേവന നിയമം പരിഷ്കരിച്ച് കുവൈത്ത്
മൂടൽമഞ്ഞിൽ മുങ്ങി യുഎഇ; വിമാനയാത്ര താറുമാറായി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ടു