യുഎഇയില്‍ മഴയ്ക്ക് സാധ്യത; താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published : Feb 26, 2021, 03:40 PM IST
യുഎഇയില്‍ മഴയ്ക്ക് സാധ്യത; താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Synopsis

രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.

അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.

രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്‍ധമായിരിക്കും. ശനിയാഴ്‍ച അന്തരീക്ഷ താപനില വീണ്ടും കുറയും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി