ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

Published : Feb 02, 2022, 09:50 PM IST
ദുബായ് ഭരണാധികാരികളെ കണ്ട് മുഖ്യമന്ത്രി: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കേരളത്തിലേക്ക് ക്ഷണിച്ചു

Synopsis

വാണിജ്യ വ്യവസായ മേഖലകളിൽ യു എ ഇ ആവിഷ്കരിച്ച നൂതന പദ്ധതികളെ  പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു. 

ദുബായ്: യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും  ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി  പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 

മലയാളി സമൂഹത്തോട് കാട്ടുന്ന സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലകളിൽ യു എ ഇ ആവിഷ്കരിച്ച നൂതന പദ്ധതികളെ  പ്രശംസിച്ച പിണറായി വിജയന്‍ കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ ദുബായ് ഭരണാധികാരികളുമായി പങ്കുവെച്ചു. 

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. വ്യവസായ മന്ത്രി പി.രാജീവ്, യു എ ഇ യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീര്‍, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദ്യോഗസ്ഥർക്ക് തുടർച്ചയായി കോളുകൾ, ഉണ്ടായത് വൻ വാഹനാപകടമോ? മരത്തിൽ തൂങ്ങിക്കിടക്കുന്ന കാർ, ഒടുവിൽ ട്വിസ്റ്റ്
‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ