ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ബഹ്റൈനില്‍ വിലക്ക് തുടരും

Published : Mar 01, 2020, 04:20 PM IST
ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ബഹ്റൈനില്‍ വിലക്ക് തുടരും

Synopsis

നിലവില്‍ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കാനാവില്ല. ഇറാനില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ ട്രാന്‍സിറ്റിനായി ഏറ്റവുമധികം ഉപയോഗിക്കുന്നത് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളാണ്. 

മനാമ: ദുബായിലെയും ഷാര്‍ജയിലെയും വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ബഹ്റൈന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരും. 48 മണിക്കൂറിലേക്കാണ് ആദ്യം ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് രണ്ട് തവണയായി ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു.

നിലവില്‍ ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കാനാവില്ല. ഇറാനില്‍ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാര്‍ ട്രാന്‍സിറ്റിനായി ഏറ്റവുമധികം ഉപയോഗിക്കുന്നത് ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളാണ്. ഇറാനില്‍ നിന്ന് ഇങ്ങനെയെത്തിയ നിരവധി പേര്‍ക്ക് ബഹ്റൈനില്‍ കൊറോണ സ്ഥിരീകരിച്ചതോടെയാണ് അധികൃതര്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം ഇറാനില്‍ നിന്ന് നേരിട്ടല്ലാത്ത വിമാനത്തില്‍ ബഹ്റൈനിലെത്തിയവര്‍ക്ക് കഴിഞ്ഞ ദിവസവും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി