പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Published : Oct 13, 2021, 11:34 PM ISTUpdated : Oct 13, 2021, 11:35 PM IST
പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Synopsis

ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും എയര്‍ കാര്‍ഗോയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിശതമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍(counterfeit products) കസ്റ്റംസ്(Customs) അധികൃതര്‍ പിടികൂടി. 5,600 പേനകളും 600 വസത്രങ്ങളുമാണ് പിടികൂടിയത്. 

ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും എയര്‍ കാര്‍ഗോയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിശതമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്. പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാതെ നിരവധി വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി. 

 

വന്‍തോതില്‍ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍

കുവൈത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൈവശം വെച്ച ഏഷ്യക്കാരന്‍ അറസ്റ്റില്‍. ഫഹാഹീല്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. മയക്കുമരുന്ന് താന്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ