സാമൂഹിക മാധ്യമത്തിലൂടെ സഹപ്രവര്‍ത്തകനെ അധിക്ഷേപിച്ചു; 20,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

By Web TeamFirst Published Jan 16, 2021, 1:37 PM IST
Highlights

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.  

അബുദാബി: സാമൂഹിക മാധ്യമത്തിലൂടെ സഹപ്രവര്‍ത്തകനെ അധിക്ഷേപിച്ച യുവാവ് 20,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബുദാബി സിവില്‍ കോടതി. അധിക്ഷേപിക്കപ്പെട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവിന് ശിക്ഷ വിധിച്ചത്. 

നേരത്തെ അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി 5,000ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സന്ദേശം ഡിലീറ്റ് ചെയ്യാനും ഇതിനുപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ തനിക്കുണ്ടായ മാനഹാനി ചൂണ്ടിക്കാട്ടി ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.  

click me!