ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് രോഗികള്‍ 11000 കവിഞ്ഞു; ആശങ്കയോടെ മലയാളികള്‍

By Web TeamFirst Published Apr 11, 2020, 12:18 AM IST
Highlights

എല്ലാ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെങ്കിലും പ്രായമായവരെയും രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയുമെങ്കിലും കൊണ്ടുപോകാന്‍ സൗകര്യമൊരുക്കണം.

ള്‍ഫ് രാജ്യങ്ങളിലാകെ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. ഇന്ത്യന്‍സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് പ്രവാസിമലയാളികളെ ആശങ്കയിലാക്കി. രോഗബാധിതരെ മാറ്റിപാര്‍പ്പിക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നാണ് ഗള്‍ഫ് മലയാളികള്‍ ആവശ്യപ്പെട്ടു. 

ആശുപത്രികളെല്ലാം നിറഞ്ഞതിനാല്‍ രോഗം സ്ഥിരീകരിച്ചവരെപോലും അഡ്മിറ്റുചെയ്യാന്‍ ഇടമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് രോഗബാധിതരെ അടിയന്തിരമായി മാറ്റിപാര്‍പ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ശസ്ത്രിയകള്‍കഴിഞ്ഞ പ്രായമായവര്‍പോലും മരുന്നുകള്‍കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. വിവധ ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്നുകളെത്തിക്കാനും സംവിധാനം വേണം. എല്ലാ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെങ്കിലും പ്രായമായവരെയും രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയുമെങ്കിലും കൊണ്ടുപോകാന്‍ സൗകര്യമൊരുക്കണം.

ഏതൊക്കെ മേഖലകളില്‍ എത്രപേര്‍ ദുരിതമനുഭവിക്കുന്നുവെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ഇന്ത്യന്‍ എംബസികളുടേയോ നോര്‍ക്കയുടേയോ കൈകളില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. അതിനിടെ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ ഒമാനില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ നിലവില്‍ വന്നു ഈ മാസം 22വരെയാണ് നിയന്ത്രണം. യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു.
 

click me!