കൊവിഡ് 19: ഏപ്രില്‍ 10 മുതല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റ് അടച്ചിടും

By Web TeamFirst Published Apr 8, 2020, 10:00 PM IST
Highlights

മസ്‌കറ്റ് ഗവര്ണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി...

മസ്‌കറ്റ്: കൊവിഡ് 19  പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍  മസ്‌കറ്റ് ഗവര്ണറേറ്റ് പൂര്‍ണമായും അടച്ചിടും. ഗവര്‍ണറേറ്റില്‍  കര്‍ക്കശമായ സഞ്ചാര നിയന്ത്രണം നടപ്പില്‍ വരും. ഏപ്രില്‍ 10 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ ഏപ്രില്‍ 22 ബുധനാഴ്ച രാവിലെ പത്ത് മണി വരെയാണ് അടച്ചിടുക. മസ്‌കറ്റ് ഗവര്ണറേറ്റ് അടച്ചിടാന്‍ സുപ്രിം കമ്മറ്റി, ഒമാന്‍ സായുധസേനക്കും റോയല്‍ ഒമാന്‍ പൊലിസിനും നിര്‍ദേശം നല്‍കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും സുപ്രിം  കമ്മറ്റിയുടെ   നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. മസ്‌കറ്റ് ഗവര്ണറേറ്റില്‍ മത്ര, ബൗഷര്‍, അമറാത്ത്, സീബ്, മസ്‌കറ്റ് ( പഴയ )  ഖുറിയാത്ത് എന്നി ആറ്  പ്രവിശ്യകളാണുള്ളത്.

click me!