കുവൈത്ത് കടുത്ത പ്രതിസന്ധിയില്‍; കൊവിഡ് കേസുകളില്‍ വലിയ വര്‍ധന

By Web TeamFirst Published Apr 25, 2020, 12:13 AM IST
Highlights

കുവൈത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 സ്ഥിരീകച്ച ദിവസമായിരുന്നു വെളിയാഴ്ച. 215 പേർക്ക് ആണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 വൈറസ് ബാധ പിടിമുറുക്കുന്നു. ഓരോ ദിവസവും വൈറസ് ബാധിക്കവരുടെ എണ്ണം വര്‍ധിക്കുകയാണ്. പുതിയതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85 ഇന്ത്യക്കാരാണ്. ഒരാൾ കൂടി മരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

കുവൈത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 സ്ഥിരീകച്ച ദിവസമായിരുന്നു വെളിയാഴ്ച. 215 പേർക്ക് ആണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2614 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 85 പേർ ഇന്ത്യക്കാരാണ്. രാജ്യത്ത് കൊവിഡ് ബാധിതരായ ആകെ ഇന്ത്യക്കാരുടെ എണ്ണം 1395 ആയി.

പുതിയ രോഗികളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 198 പേർക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 10 പേർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഏഴ് കുവൈത്തികൾക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ പതിനഞ്ചായി.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 55 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. ചികിത്സയിലുണ്ടായിരുന്നവരിൽ 115 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 613 ആയി. നിലവിൽ 1986 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 60 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 27 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.

click me!