സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന

By Web TeamFirst Published May 12, 2021, 8:50 PM IST
Highlights

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,29,389 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ആയിരത്തില്‍ താഴെയായി തുടരുകയായിരുന്ന കണക്ക് ഇന്ന് വീണ്ടും മുകളിലായി. എന്നാല്‍ കൊവിഡ് മുക്തി ആയിരത്തിന് താഴെയാവുകയും ചെയ്തു. 24 മണിക്കൂറിനിടെ 1020 പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. 908 പേര്‍ക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,29,389 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,13,010 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,352 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 342, മക്ക 276, കിഴക്കന്‍ പ്രവിശ്യ 133, മദീന 56, അസീര്‍ 55, ജീസാന്‍ 48, അല്‍ഖസീം 28, തബൂക്ക് 26, നജ്‌റാന്‍ 16, ഹായില്‍ 14, അല്‍ബാഹ 14, വടക്കന്‍ അതിര്‍ത്തി മേഖല 9, അല്‍ജൗഫ് 3.

click me!