സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണം കുറയുന്നു

Published : Jan 01, 2021, 06:57 PM IST
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണം കുറയുന്നു

Synopsis

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ്  കേസുകളുടെ ആകെ എണ്ണം 362878 ഉം രോഗമുക്തരുടെ എണ്ണം 354081 ഉം ആയി. മരണസംഖ്യ 6230 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2567  പേരാണ്. 

റിയാദ്: കൊവിഡ് വ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്‍ത് സൗദി അറേബ്യ. ഇന്ന് ഏഴു മരണം മാത്രമാണ് രാജ്യത്ത് വിവിധയിടങ്ങളിലുണ്ടായത്. 137 പേർക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 228 രോഗബാധിതർ സുഖം പ്രാപിച്ചു. 

രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ്  കേസുകളുടെ ആകെ എണ്ണം 362878 ഉം രോഗമുക്തരുടെ എണ്ണം 354081 ഉം ആയി. മരണസംഖ്യ 6230 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2567  പേരാണ്. ഇതിൽ 362 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ  ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ  മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 41, മക്ക 34, കിഴക്കൻ പ്രവിശ്യ 18, മദീന 11, അസീർ 7, തബൂക്ക് 6, നജ്റാൻ 5, വടക്കൻ മേഖല 4,  ഖസീം 3, അൽബാഹ 3, ഹാഇൽ 2, ജീസാൻ 2, അൽജൗഫ് 1.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു