സൗദിയിൽ കൊവിഡ് മരണസംഖ്യ ഉയർന്നു; ഇന്ന് 17 മരണം

By Web TeamFirst Published May 26, 2021, 9:35 PM IST
Highlights

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,44,780 ആയി ഉയർന്നു. ഇതിൽ 4,27,462 പേർ കൊവിഡ് മുക്തരായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,023 ആയി ഉയർന്നു. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം വൻതോതിൽ ഉയർന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 17 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 7295 ആയി. 1,320 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയിലായിരുന്നവരിൽ 873 പേർ കോവിഡ് മുക്തരായി. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,44,780 ആയി ഉയർന്നു. ഇതിൽ 4,27,462 പേർ കൊവിഡ് മുക്തരായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,023 ആയി ഉയർന്നു. ഇവരിൽ 1,348 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 404, റിയാദ് 343, കിഴക്കൻ പ്രവിശ്യ 164, മദീന 120, ജീസാൻ 60, അൽഖസീം 52, അസീർ 50, തബൂക്ക് 35, ഹായിൽ 32, നജ്റാൻ 32, അൽബാഹ 15, വടക്കൻ അതിർത്തിമേഖല 8, അൽജൗഫ് 5. രാജ്യത്ത് ഇതുവരെ 13,243,652 ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.

click me!