
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച എട്ട് വിദേശികൾ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 320 ആയി. മക്ക, ജിദ്ദ, മദീന, ദമ്മാം, ബുറൈദ എന്നിവിടങ്ങളിലാണ് മരണം. 24 മണിക്കൂറിനിടെ 3026 പേർ സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 28748 ആയി. പുതുതായി 2593 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ ആകെ 28277 പേരാണ്.
രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 57345 ആയി. ചികിത്സയിലുള്ളവരിൽ 237 പേരാണ് ഗുരുതരാവസ്ഥയിൽ. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. പുതിയ രോഗികൾ: റിയാദ് 642, മക്ക 510, ജിദ്ദ 305, മദീന 245, ദമ്മാം 174, ഹുഫൂഫ് 147, ഖോബാർ 133, ഖത്വീഫ് 71, ത്വാഇഫ് 64, ദറഇയ 44, ദഹ്റാൻ 34, ജുബൈൽ 33, ഹാസം അൽജലാമീദ് 23, ബുറൈദ 18, അൽസഹൻ 18, യാംബു 16, അബ്ഖൈഖ് 10, തബൂക്ക് 9, ശറൂറ 9, അൽഖർജ് 9, ദുബ 8, ഹാഇൽ 8, മൻഫ അൽഹുൈദദ 7, ഹഫർ അൽബാത്വിൻ 6, അൽജഫർ 4, ജദീദ അറാർ 4, മഹദ് അൽദഹബ് 3, ഖുലൈസ് 3, അൽറയീൻ 3, റൂമ 3, ഖമീസ് മുശൈത് 2, മഹായിൽ 2, റാസതനൂറ 2, അറാർ 2, ഹുത്ത ബനീ തമീം 2, റുവൈദ 2, ദവാദ്മി 2, സുൽഫി 2, അൽഖഫ്ജി 1, നാരിയ 1, ഉനൈസ 1, അൽഗാര 1, അൽഗസല 1, സുലൈമാനിയ 1, താദിഖ് 1, മജ്മഅ 1, ലൈല 1, വാദി ദവാസിർ 1, സുലൈയിൽ 1, ഹുത്ത സുദൈർ 1, വുതലേൻ 1, മറാത് 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ