
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ താഴേക്ക്. രോഗം പൊട്ടിപുറപ്പെട്ട ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക് മാത്രമാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ 10 മരണം മാത്രമാണ് രേഖപ്പെടുത്തിയത്. 248 പേർ രോഗ മുക്തരായി.
രാജ്യത്ത് ഇതുവരെയുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,59,415ഉം രോഗമുക്തരുടെ ആകെ എണ്ണം 3,49,872ഉം ആണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3531 പേർ മാത്രമാണ്. ഇതിൽ 537 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 47, മക്ക 38, മദീന 17, കിഴക്കൻ പ്രവിശ്യ 17, അസീർ 6, തബൂക്ക് 4, ഖസീം 3, നജ്റാൻ 2, ജീസാൻ 2, വടക്കൻ അതിർത്തി മേഖല 2, ഹാഇൽ 1.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam