
മസ്കറ്റ്: ഒമാനില്‍ പ്രതിദിനം കൊവിഡ് ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 1218 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു .ഇതോടെ രാജ്യത്ത് കൊവിഡ് ഭേദമായവരുടെ എണ്ണം 73,481 ആയി ഉയര്‍ന്നു.
ഇന്ന് ഒമാനില്‍ 290 പേര്‍ക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. 231 ഒമാന്‍ സ്വദേശികളും 59 വിദേശികളുമാണ് പുതിയ രോഗികളില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ഒമാനില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 81,357 ആയി. കൊവിഡ് മൂലം ഏഴ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മരിച്ചവരുടെ എണ്ണം 509 ആയി ഉയര്‍ന്നു.
കരിപ്പൂര്‍ വിമാനാപകടം; ഉറ്റവര്‍ മരണപ്പെട്ടവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam