കൊവിഡ്: ബഹ്‌റൈനില്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു

By Web TeamFirst Published Jun 12, 2021, 8:52 AM IST
Highlights

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 435 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,56,921 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: ബഹ്‌റൈനില്‍ വെള്ളിയാഴ്ച കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധന.  967 കൊവിഡ് കേസുകളാണ് ഇന്നലെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 1,989 പേര്‍ രോഗമുക്തരായി. എട്ടുപേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,196 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 435 പേര്‍ പ്രവാസി തൊഴിലാളികളാണ്. 2,56,921 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  2,40,529 പേര്‍ രോഗമുക്തി നേടി. 15,196 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള  396 പേരില്‍ 310  പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,791,070 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!