സൗദി അറേബ്യയില്‍ കൊവിഡ് മുക്തരുടെ എണ്ണം വീണ്ടും ഉയര്‍ന്നു

By Web TeamFirst Published Mar 12, 2021, 8:57 PM IST
Highlights

2935 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 542 പേരുടെ നില ഗുരുതരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ ചെറിയ ഇടവേളക്ക് ശേഷം സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗബാധിതരുടെ എണ്ണത്തിന് മുകളിലായി. 367 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. 360 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അഞ്ചു പേര്‍ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 381708  ആയി. ഇതില്‍ 372217 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 6556 ആയി. 2935 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 542 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍  റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 174, കിഴക്കന്‍ പ്രവിശ്യ 59, മക്ക 45, മദീന 17, അല്‍ഖസീം 14, വടക്കന്‍ അതിര്‍ത്തി മേഖല 12, ഹായില്‍ 7, അസീര്‍ 7, തബൂക് 7, ജിസാന്‍ 6, അല്‍ജൗഫ് 5, നജ്?റാന്‍ 5, അല്‍ബാഹ 2.

click me!