കൊവിഡ്; സൗദിയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു

Published : May 03, 2021, 11:39 PM IST
കൊവിഡ്; സൗദിയില്‍ ഇന്നും രോഗമുക്തരുടെ എണ്ണം ഉയര്‍ന്നു

Synopsis

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണം പുതിയ രോഗബാധിതരെക്കാള്‍ ഇന്നും ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,038 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,20,301 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 4,03,702 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,992ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,359 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 386, മക്ക 244, കിഴക്കന്‍ പ്രവിശ്യ 117, മദീന 45, അസീര്‍ 40, അല്‍ഖസീം 30, ജീസാന്‍ 28, ഹായില്‍ 23, തബൂക്ക് 18, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ബാഹ 7, അല്‍ജൗഫ് 5, നജ്‌റാന്‍ 3.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംഘർഷം നീളുമ്പോൾ വിപണി നിശ്ചലമാകാതിരിക്കാൻ ഇടപെട്ട് ഗൾഫ് രാജ്യങ്ങൾ | UAE | Iran-Israel Conflict
കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്