കൊവിഡ്: സൗദിയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു

By Web TeamFirst Published Jul 9, 2021, 11:32 PM IST
Highlights

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,98,906 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചവര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 1,582 പേരാണ് സുഖം പ്രാപിച്ചത്. എന്നാല്‍ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണ്. 1,133 പേരിലാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.  

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,98,906 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,79,709 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,947 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,250 ആയി കുറഞ്ഞു. ഇതില്‍ 1,378 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 328, മക്ക 245, കിഴക്കന്‍ പ്രവിശ്യ 206, അസീര്‍ 108, ജീസാന്‍ 76, മദീന 63, അല്‍ഖസീം 26, നജ്‌റാന്‍ 24, തബൂക്ക് 18, അല്‍ബാഹ 18, ഹായില്‍ 15, അല്‍ജൗഫ് 5, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് 19,284,225 ഡോസ് ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!