ജിദ്ദയില്‍ പൊതുമേഖലയ്ക്ക് അവധി; സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം നിശ്ചയിച്ചു

By Web TeamFirst Published Jun 6, 2020, 4:27 PM IST
Highlights

ജിദ്ദ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിക്ക് എത്തേണ്ടതില്ല. വകുപ്പ് മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും മാത്രം ജോലിക്കെത്തിയാല്‍ മതി.

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ശനിയാഴ്ച മുതല്‍ 15 ദിവസത്തേക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. സ്വകാര്യ മേഖലയില്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ മാത്രമാണ് ജോലി സമയം.

ഈ 15 ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജോലിക്ക് ആളുകള്‍ ഹാജരാകേണ്ടത് സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയമാണ് വിശദീകരണം പുറത്തിറക്കിയത്. ജിദ്ദ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിക്ക് എത്തേണ്ടതില്ല. വകുപ്പ് മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും മാത്രം ജോലിക്കെത്തിയാല്‍ മതി.

മക്ക മേഖലയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി തുടരും. മറ്റ് മേഖലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള മൊത്തം ജീവനക്കാരുടെ 50 ശതമാനം വരെ ജോലിക്കെത്തിയാല്‍ മതിയാകും. ബാക്കിയുള്ളവര്‍ വിദൂര സാങ്കേതിക വിദ്യ ഉപയോഗിച്ച് ജോലി ചെയ്യണം. ജിദ്ദ ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ മേഖലയില്‍ നിലവിലെ രീതിയില്‍ തന്നെ ജോലി തുടരും.
 

click me!