കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊവിഡ് പടരുന്നു; ഗള്‍ഫില്‍ രോഗബാധിതര്‍ 45000 കടന്നു

By Web TeamFirst Published Apr 27, 2020, 11:05 AM IST
Highlights

ദുബായിലെ നൈഫില്‍ ജനജീവിതം സാധാരണ നിലയിലായി തുടങ്ങിയിട്ടുണ്ട്. ദേരയടങ്ങുന്ന മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കൊവിഡ് 19 വൈറസ് പടരുന്നു. 1557 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. അതേസമയം ഗള്‍ഫ് നാടുകളിലെ കൊവിഡ് ബാധിതരുടെ എണ്ണം 45,864ആയി. 263പേര്‍മരിച്ചു.

ദുബായിലെ നൈഫില്‍ ജനജീവിതം സാധാരണ നിലയിലായി തുടങ്ങിയിട്ടുണ്ട്. ദേരയടങ്ങുന്ന മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചു. അടുത്ത  ആറാഴ്ചക്കുള്ളില്‍ രാജ്യത്ത്  വൈറസ്  ബാധിതരുടെ എണ്ണം കുറയുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി അറിയിച്ചു.കൊവിഡ് 19 വൈറസ് വ്യാപനം പ്രതിരോധിക്കുവാൻ ഒമാൻ സുപ്രീം കമ്മറ്റി നടപ്പിലാക്കിയ നിയന്ത്രണങ്ങളുടെ ഫലം വരുന്ന ആറാഴ്ചക്കുള്ളിൽ രാജ്യത്ത് കണ്ടു തുടങ്ങും. വൈറസ് ബാധിതരുടെ എണ്ണം കുറയുമെന്നും, എന്നാൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുമെന്നും മന്ത്രി വ്യക്തമാക്കി. 

Read More:  തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നാല് വിമാനത്താവളങ്ങളിലും വിപുലമായ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി
 

click me!