ദുബൈയിലേക്ക് മടങ്ങുന്നവര്‍ക്ക് അറിയിപ്പ്; ഇന്ത്യയിലെ ഈ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ല

By Web TeamFirst Published Oct 26, 2020, 7:36 PM IST
Highlights

കഴിഞ്ഞ മാസം ഇന്ത്യയിലെ നാല് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഫ്‌ലൈദുബൈയും അറിയിച്ചിരുന്നു. ഒഴിവാക്കപ്പെട്ട ലബോറട്ടറികളുടെ പട്ടികയിലേക്കാണ് പുതുതായി മൂന്ന് ലാബുകള്‍ കൂടി ഉള്‍പ്പെടുത്തിയത്.

ദില്ലി: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലെ മൂന്ന് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. 

കഴിഞ്ഞ മാസം ഇന്ത്യയിലെ നാല് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം സ്വീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും ഫ്‌ലൈദുബൈയും അറിയിച്ചിരുന്നു. ഒഴിവാക്കപ്പെട്ട ലബോറട്ടറികളുടെ പട്ടികയിലേക്കാണ് പുതുതായി മൂന്ന് ലാബുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. തിങ്കളാഴ്ചയാണ് പുതുതായി മൂന്ന് ലബോറട്ടറികളെ കൂടി പട്ടികയില്‍പ്പെടുത്തിയത്. ഇതോടെ ആകെ ഏഴ് ഇന്ത്യന്‍ ലാബുകളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം ദുബൈയിലേക്കുള്ള യാത്രയില്‍ സ്വീകരിക്കില്ല

ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ദില്ലിയിലെ ഡോ. പി. ഭസിന്‍ പാത്‌ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ദില്ലി നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍, അസ ഡയഗണോസ്റ്റിക് സെന്റര്‍, 360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് ഇന്ത്യന്‍ ലാബുകള്‍. ഈ ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റ് ചെയ്തു. 

: Attention passengers traveling to Dubai! pic.twitter.com/zSZOGt9qlv

— Air India Express (@FlyWithIX)
click me!